കോട്ടയം: ചിങ്ങവനം എംസി റോഡിൽ അജ്ഞാത വാഹനമിടിച്ച് കാൽനടയാത്രികന് ദാരുണാന്ത്യം. വാഹനാപകടത്തെ തുടർന്ന് റോഡിൽ കിടന്ന് രക്തം വാർന്നായിരുന്നു മരണമെന്ന് പൊലീസ് വ്യക്തമാക്കി. മരണപ്പെട്ടയാളെ തിരിച്ചറിയാൻ സാധിച്ചില്ല. ഇയാളുടെ ശരീരത്തിലൂടെ മറ്റ് വാഹനങ്ങളും കയറിപ്പോയിട്ടുണ്ട് എന്നും പൊലീസ് പറയുന്നു.നാട്ടുകാരാണ് റോഡിൽ മൃതദേഹം കിടക്കുന്ന വിവരം പൊലീസിനെ അറിയിക്കുന്നത്. പിന്നാലെ മൃതദേഹം ചങ്ങനാശേരി ജനറൽ ആശുപത്രിയിലേക്ക് മാറ്റി.
അജ്ഞാതവാഹനമിടിച്ച് കാൽനടയാത്രക്കാരന് ദാരുണാന്ത്യം
