മലപ്പുറം: കോട്ടക്കലില്‍ നിയന്ത്രണം വിട്ട ലോറിയിടിച്ചുണ്ടായ അപകടത്തില്‍ ഒൻപത് വയസ്സുകാരിയ്ക്ക് ദാരുണാന്ത്യം. കുട്ടിയുടെ ഉമ്മ പരിക്കുകളോടെ ആശുപത്രിയില്‍ ചികിത്സയിൽ കഴിയുകയാണ്. കുട്ടിയും ഉമ്മയും സഞ്ചരിച്ച സ്‌കൂട്ടറിലാണ് ലോറി ഇടിച്ചത്. കോട്ടക്കല്‍ ചിനക്കല്‍ അല്‍മനാര്‍ സ്‌കൂളിന് സമീപം താമസിക്കുന്ന ചങ്ങരംചോല ഷാനവാസിന്റെ മകള്‍ റീം ഷാനവാസ് ആണ് മരിച്ചത്. കോട്ടക്കല്‍ പീസ് സ്‌കൂളില്‍ മൂന്നാം ക്ലാസ് വിദ്യാര്‍ത്ഥിയാണ്.
നിയന്ത്രണം വിട്ട ലോറിയിടിച്ചുണ്ടായ അപകടം; ഒൻപത് വയസ്സുകാരിയ്ക്ക് ദാരുണാന്ത്യം
