വാഴ്സോ: പോളിഷ് വ്യോമാഭ്യാസ പരിശീലനത്തിനിടെ എഫ്-16 തകർന്നു വീണു. പോളണ്ടിലെ റാഡോം നഗരത്തിൽ വ്യോമാഭ്യാസ പരിപാടികൾ നടക്കാനിരിക്കെ നടത്തിയ പരീശീലന പറക്കലിലാണ് വിമാനം തകർന്നത്. അപകടത്തിൽ വിമാനത്തിലുണ്ടായിരുന്ന പൈലറ്റ് മരിച്ചു.പരിശീലനത്തിൽ പോർവിമാനങ്ങൾ, ചെറുവിമാനങ്ങൾ, ഹെലികോപ്റ്ററുകൾ തുടങ്ങി നിരവധി വിമാനങ്ങൾ പങ്കെടുത്തു. പരിപാടിക്കുള്ള പരിശീലനം നടക്കുന്നതിനിടയിലാണ് പെട്ടെന്ന് എഫ്-16 പോർവിമാനം നിലത്തുവീണ് തകർന്നത്.
പോളിഷ് വ്യോമാഭ്യാസ പരിശീലനത്തിനിടെ എഫ്-16 പോർവിമാനം തകർന്നുവീണു
