മണ്ണാർക്കാട്: നിപ്പ ജാഗ്രതയുടെ ഭാഗമായി കണ്ടെയിൻമെൻ്റ് സോണായി പ്രഖ്യാപിച്ച മണ്ണാർക്കാട് നഗരസഭയിലെ വിവിധ വാർഡുകളിലുള്ളവർക്ക് നഗരസഭ നൽകുന്ന ഭക്ഷ്യ കിറ്റിലേക്ക് സേവ് മണ്ണാർക്കാട് രണ്ട് ചാക്ക് അരിയും രണ്ട് ചാക്ക് പഞ്ചസാരയും നൽകി. നഗരസഭ ചെയർമാൻ സി. മുഹമ്മദ് ബഷീർ ആവശ്യമറിയിച്ച പ്രകാരമായിരുന്നു ഇത് നടപ്പിലാക്കിയത്. സേവ് മണ്ണാർക്കാട് ചെയർമാൻ ഫിറോസ് ബാബു, ജനറൽ സെക്രട്ടറി അബ്ദുൽ ഹാദി അറയ്ക്കൽ, വൈസ് ചെയർമാൻ സി ഷൗക്കത്ത് അലി, സെക്രട്ടറിയേറ്റ് അംഗം ഫക്രുദീൻ കെ പി തുടങ്ങിയവർ പങ്കെടുത്തിരുന്നു.
നഗരസഭയുടെ കിറ്റ് വിതരണത്തിൽ പങ്കെടുത്ത് സേവ് മണ്ണാർക്കാട്
