കോഴിക്കോട്: പത്തുദിവസം മുൻപ് കോടഞ്ചേരിയിൽ നിന്ന് കാണാതായ ആദിവാസി വിദ്യാർത്ഥിയെ തമിഴ്നാട്ടില്‍ നിന്ന് കണ്ടെത്തി. മധുരയിൽ ഉണ്ടെന്നറിയിച്ച് കുട്ടി വിളിച്ചതായി പിതാവ് പറഞ്ഞു. കോടഞ്ചേരി പൊലീസ് മധുരയിലേക്ക് പുറപ്പെട്ടിട്ടുണ്ട്. ചുണ്ടക്കുന്ന് ഉന്നതിയിലെ താമസക്കാരനായ 14 കാരൻ വിജിത് വിനീതിനെ തിരുവോണദിവസം മുതലാണ് കാണാതായിരിക്കുന്നത്. കൂടത്തായി സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്‌കൂളിലെ എട്ടാംക്ലാസ് വിദ്യാർത്ഥിയാണ് വിജിത്.
കോടഞ്ചേരിയിൽ നിന്ന് കാണാതായ കുട്ടിയെ തമിഴ്നാട്ടില്‍ നിന്ന് കണ്ടെത്തി
