തൃണമൂൽ കോൺഗ്രസ് എംഎൽഎയും മുൻ മന്ത്രിയുമായ ജ്യോതിപ്രിയ മല്ലിക്കിനെവീട്ടിൽ കയറി മർദ്ദിച്ച യുവാവ് അറസ്റ്റിൽ. ഇന്നലെ രാത്രി എംഎൽഎയുടെ വീട്ടിൽ അതിക്രമിച്ച് കയറി 30 വയസ്സുള്ള അഭിഷേക് ദാസ് എന്ന യുവാവ് ജോലി വേണം എന്ന് പറഞ്ഞ് മുൻ മന്ത്രിയുടെ നേരെ ചാടി വീഴുകയും അടിവയറ്റിൽ ഇടിക്കുകയൂം ആയിരുന്നു. ജ്യോതിപ്രിയ ബഹളം വച്ചതോടെ അദ്ദേഹത്തിൻറെ സുരക്ഷാ ജീവനക്കാരൻ ജീവനക്കാരും സമീപത്തുള്ള മറ്റുള്ളവരും ഓടിയെത്തി യുവാവിനെ കീഴടക്കുകയായിരുന്നു. പ്രതിയെ പോലീസിനെ കൈമാറി. യുവാവ് മാനസിക രോഗ ചികിത്സയിൽ കഴിയുന്ന ആളാണെന്ന് കണ്ടെത്തി.
തൃണമൂൽ കോൺഗ്രസ് എംഎൽഎയും മുൻ മന്ത്രിയുമായ ജ്യോതിപ്രിയ മല്ലിക്കിനെവീട്ടിൽ കയറി മർദ്ദിച്ച യുവാവ് അറസ്റ്റിൽ
