കോട്ടയം തലപ്പുലം ഗോവിന്ദ വിലാസം സജിയുടെയും ചിത്രയുടെയും മകൻ ശരത്തും വള്ളിച്ചിറ മെത്തനത്ത് അജിത് കുമാറിന്റെയും മായയുടെയും മകൾ ശ്രീലക്ഷ്മിയുമാണ് വിവാഹ വേദിയിൽ നേത്രദാന സമ്മതപത്രം സമ ദൃഷ്ടി ക്ഷമതാ വികാസ് മണ്ഡൽ ജില്ലാ വൈസ് പ്രസിഡണ്ട് അനു സുഭാഷിന് നൽകിയത്. ഞായറാഴ്ച പുലിയന്നൂർ ശിവ പാർവതി ഓഡിറ്റോറിയത്തിൽ താലി ചാർത്തിയതിനുശേഷം വിവാഹ വേദിയിൽ തന്നെയാണ് ഇവർ സമ്മതപത്രം കൈമാറിയത്.
