വൈപ്പിനിൽ പാചകം ചെയ്യുന്നതിനിടെ ഗ്യാസ് സിലിണ്ടറിൽ നിന്നും തീ പടർന്ന് ചേറായി പണ്ടാരപ്പറമ്പിൽ വീട്ടിൽ 75 വയസ്സുകാരിയായ കമലത്തിനും രക്ഷിക്കാൻ ചെന്ന് മരുമകൾ അനിതയ്ക്കും പൊള്ളലേറ്റു. പാചകത്തിനിടെ സിലിണ്ടറിൽ നിന്നും റെഗുലേറ്റർ സ്വയം ഉയർന്നു ഗ്യാസ് ലീക്ക് ആകുകയും തീ പിടിക്കുകയും ആയിരുന്നു. നാട്ടുകാർ തീയ്യണച്ചെങ്കിലും ഗ്യാസ് ലീക്ക് ചെയ്യുന്നത് തടയാൻ ഇവർക്ക് കഴിഞ്ഞില്ല. തുടർന്ന് പറവൂരിൽ നിന്നും ഫയർഫോഴ്സ് യൂണിറ്റ് എത്തിയാണ് സിലിണ്ടറിന്റെ ലീക്ക് മാറ്റിയത്.
