അട്ടപ്പാടി ഉൾവനത്തിൽ ആദിവാസി സ്ത്രീയായ പുതൂർ പഞ്ചായത്തിലെ ഇലച്ചി വഴി സ്വദേശി വള്ളിയമ്മ(45)യേ രണ്ടാം ഭർത്താവ് പഴനി കൊലപ്പെടുത്തി കുഴിച്ചിട്ടു. രണ്ടുമാസം മുൻപ് വള്ളിയമ്മയെ കാണാതായിരുന്നു. വള്ളിയമ്മയുടെ മക്കൾ നൽകിയ പരാതിയിൽ ഒപ്പം താമസിച്ചിരുന്ന രണ്ടാം ഭർത്താവ് പളനിയെ ചോദ്യം ചെയ്തപ്പോഴാണ് കൊലപാതക വിവരം പുറത്ത് അറിയുന്നത്. വനത്തിൽ വിറകും മരത്തൊലിയും ശേഖരിക്കുന്നതിനിടെ ഉണ്ടായ വാക്ക് തർക്കത്തിനിടയിൽ വള്ളിയമ്മയെ കൊലപ്പെടുത്തുകയും തുടർന്ന് മൃതദേഹം കുഴിച്ചിട്ടൊന്നും പളനി പറഞ്ഞു.സ്ഥലത്ത് പുതുർ പോലീസ് കാവൽ ഏർപ്പെടുത്തുകയും ഇന്ന് ഫോറൻസിക്ക് റവന്യൂ അധികൃതരുടെ ഉൾവനത്തിൽ പരിശോധന നടത്തും.
