കണ്ണൂർ പഴയങ്ങാടി മാട്ടൂലിൽ സി എം കെ അഫ്സത്തിൻ്റെ വീട്ടിൽനിന്ന് 20 പവൻ സ്വർണ്ണവും 6 ലക്ഷം രൂപയും മോഷണം പോയി. ഇന്നലെ വൈകുന്നേരം നാലുമണിയോടെ അഫ്സത്ത് വീട് പൂട്ടി സമീപത്തെ വീട്ടിൽ പോയി അരമണിക്കൂറിനകം തിരികെ വന്നപ്പോൾ മുൻഭാഗത്ത് വാതിൽ തുറക്കാൻ പറ്റിയില്ല. സമീപത്തെ ബന്ധുക്കളെ വിളിച്ചു പരിശോധിച്ചപ്പോൾ വാതിൽ അകത്തുനിന്ന് പൂട്ടിയ നിലയിലായിരുന്നു. അടുക്കള ഭാഗത്തെ വാതിൽ തുറന്ന നിലയിലും കണ്ടെത്തിയതിനെതുടർന്ന് നടത്തിയ പരിശോധനയിലാണ് സ്വർണവും പണവും നഷ്ടപ്പെട്ടത് മനസ്സിലായത്. അലമാരയിലും മേശയിലും ആണ് സ്വർണവും പണവും സൂക്ഷിച്ചിരുന്നത് .താക്കോൽ ഉപയോഗിച്ച് തന്നെയാണ് മോഷ്ടാവ് മേശയും അലമാരയും തുറന്നത്. പിന്നീട് അടുക്കള വാതിൽ വഴി രക്ഷപ്പെടുകയായിരുന്നു. മുൻവശത്തെ വാതിൽ അകത്തുനിന്നു പൂട്ടിയശേഷം പിന്നിലെ വാതിൽ തുറന്നിട്ടാണ് മോഷ്ടാവ് കടന്നു കളഞ്ഞതെന്ന് ചെരിപ്പിന്റെ അടയാളങ്ങൾ വച്ച് കണ്ടെത്തി. നേരത്തെ തന്നെ മോഷ്ടാവ് വീട്ടിൽ കയറി ഒളിച്ചിരുന്നു എന്നാണ് നിഗമനം. വാതിലൊ മറ്റ് സാധനങ്ങളോ തകർക്കാതെ മോഷണം നടത്തിയതിനാൽ അടുത്തറിയാവുന്ന ആളാണെന്ന് സംശയിക്കുന്നു. അഫ്സത്തിന്റെ ഭർത്താവ് വ്യാപാരിയാണ്. പഴയങ്ങാടി പോലീസ് അന്വേഷണം നടത്തുകയാണ്. വിരലടയാളം വിദഗ്ധർ, ഡോഗ് സ്കോഡ് എന്നിവരും പരിശോധന നടത്തി.
Related Posts

അഖിലേന്ത്യാ കിസാന്‍സഭ ബിഎസ്എന്‍എല്‍ ഓഫീസിന് മുന്നില്‍ ധര്‍ണ നടത്തി
വൈക്കം: കര്‍ഷകര്‍ നേരിടുന്ന വിവിധ പ്രശ്നങ്ങള്‍ക്ക് പരിഹാരം ആവിശ്യപ്പെട്ട് അഖിലേന്ത്യ കിസാന്‍സഭ വൈക്കം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ വൈക്കം ബിഎസ്എന്‍എല്‍ ഓഫീസിനു മുന്നില്‍ ധര്‍ണ നടത്തി.രാസവളത്തിന്റെ വിലവര്‍ദ്ധനവ്…

ഷൈൻ ടീച്ചർ ക്കെതിരായ സൈബർ അധിക്ഷേപം എഫ് എസ് ഇ ടി ഒ പ്രതിഷേധ സംഗമം നടത്തി
പറവൂർ: കെ എസ് ടി എ സംസ്ഥാന സമിതി അംഗംകെ ജെ ഷൈൻ ടീച്ചർക്ക് എതിരായി സൈബർ ഇടങ്ങളിൽ അസ്ലീല അധിക്ഷേപം നടത്തുന്ന ഒളിപോരാളികൾക്കെതിരെ എഫ് എസ്…

കോട്ടയം: കോതനെല്ലൂരില്‍ ഉണ്ടായ വാഹനാപകടത്തില്‍ തിരുവല്ല കാവുംഭാഗം സ്വദേശിയായ യുവാവ് മരിച്ചു. കാവുംഭാഗം പള്ളിപ്പാലം അമ്പാട്ട് കുര്യൻ വർഗീസിൻ്റെയും പരേതയായ ജസി വര്‍ഗീസിന്റെയും മകന് ജേക്കബ് വര്‍ഗീസ്(23)…