വൈക്കം പോളശ്ശേരി പാർത്ഥശേരി പ്രതാപന്റെയും റീനയുടെയും മകളും കുലശേഖരമംഗലം ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് ടു വിദ്യാർഥിനിയുമായ പൂജയെ (17)മൂവാറ്റുപുഴ ആറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. അക്കരപ്പാടം പാലത്തിൽ നിന്ന് മൂവാറ്റുപുഴ ആറ്റിലേക്ക് പൂജ ചാടുകയായിരുന്നു. ഇന്നലെ രാവിലെ മുതൽ സ്കൂൾ യൂണിഫോമിൽ പൂജ അക്കരപ്പാടം പാലത്തിൽ ഫോൺ ചെയ്തു നടക്കുന്നത് നാട്ടുകാരിൽ ചിലർ കണ്ടിരുന്നു. സഹോദരൻ പവൻ.
