ഏറ്റുമാനൂർ തെള്ളകത്ത് പുഴിക്കുന്നേൽ വീട്ടിൽ ജോസ് ചാക്കോയുടെ ഭാര്യ ലീന ജോസിനെ (55)കഴുത്തിന് ആഴത്തിൽ മുറിവേറ്റ് രക്തം വാർന്ന് മരിച്ച നിലയിൽ കണ്ടെത്തി. ഇന്ന് പുലർച്ചെ ഒന്നരയോടെ ആയിരുന്നു സംഭവം. വീടിനു സമീപത്തെ അടുക്കളയുടെ സമീപമാണ് മൃതദേഹം കണ്ടത് . ലീനയുടെ മകൻ ജെറിൻ തോമസ് ഇന്ന് പുലർച്ചെ ഒരുമണിക്ക് ശേഷമാണ് വീട്ടിലെത്തിയത് .അമ്മയെ കാണാതായതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് മരിച്ച നിലയിൽ കണ്ടത്. തുടർന്ന് ഏറ്റുമാനൂർ പോലീസിൽ വിവരം അറിയിക്കുകയായിരുന്നു. മൃതദേഹത്തിന് സമീപം ഒരു വാക്കത്തിയും കറി കത്തിയും കണ്ടെത്തിയിട്ടുണ്ട് .സംഭവസമയത്ത് ഭർത്താവ് ജോസ് ചാക്കോയും ഇളയ മകൻ ജോസ് തോമസും വീട്ടിലുണ്ടായിരുന്നു.മരിച്ച ലീന മാനസിക വെല്ലുവിളി നേരിടുന്ന ആളായിരുന്നു .സംഭവത്തിൽ ദുരൂഹത സംശയിക്കുന്നതായി ഏറ്റുമാനൂർ പോലീസ് പറഞ്ഞു .വിശദമായ അന്വേഷണത്തിന് ശേഷമേ കാര്യം നിങ്ങൾ കണ്ടെത്താൻ സാധിക്കത്തൊള്ളൂ.
