വാണിയംകുളത്ത് സാമൂഹ്യ മാധ്യമ പോസ്റ്റിന്റെ പേരിൽ ഡിവൈഎഫ്ഐ മേഖല മുൻ ജോയിൻറ് സെക്രട്ടറി ആയ വാണിയുംകുളം പനയൂർ തോട്ടപ്പള്ളിയാലിൽ വിനീഷിന് മർദ്ദനമേറ്റു. ഡിവൈഎഫ്ഐ ഷോർണൂർ ബ്ലോക്ക് ഭാരവാഹികളാണ് മർദ്ദിച്ചത് എന്ന് പോലീസ് പറയുന്നു. വിനേഷ് വാണിയംകുളം സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. വിനേഷിന്റെ തലയ്ക്കാണ് ഗുരുതരമായി പരിക്കേറ്റത്. മുഖത്തും പരിക്കുണ്ട്. മർദ്ദിച്ച ശേഷം ഇയാളെ വീട്ടിൽ കൊണ്ട് വിടുകയായിരുന്നു.വിനേഷിന്റെ അച്ഛൻ കൊച്ചൂട്ടനാണ് ആംബുലൻസിൽ വാണിയംകുളത്ത് സ്വകാര്യ ആശുപത്രിയിൽ എത്തിച്ചത് .നിലവിൽ ഇയാളുടെ ആരോഗ്യനില ഗുരുതരമാണെന്നാണ് വിവരം. മജിസ്ട്രേറ്റ് ആശുപത്രിയിലെത്തി മൊഴിയെടുത്തു. സംഭവത്തിൽ രണ്ടുപേരെ കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. ഇന്നലെ രാത്രി പത്തരയോടെ ആയിരുന്നു സംഭവം.
