ക്യാൻസർ രോഗികൾക്ക് ചികിത്സയ്ക്കായി കെഎസ്ആർടിസി ബസിൽ യാത്ര ചെയ്യുമ്പോൾ ഇനിമുതൽ സൗജന്യമായി യാത്ര ചെയ്യാം. മന്ത്രി ഗണേഷ് കുമാർ ആണ് ഇത് സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്.സൂപ്പർഫാസ്റ്റ് മുതൽ താഴേക്കുള്ള എല്ലാ ബസ്സുകളിലും ക്യാൻസർ ചികിത്സയ്ക്കായി പോകുന്ന എല്ലാ രോഗികൾക്കും യാത്ര സൗജന്യമായിരിക്കും. രോഗികൾ അവരുടെ സ്ഥലത്തുനിന്ന് ആശുപത്രികളിലേക്ക് കീമോക്കും റേഡിയേഷനും പോകുമ്പോൾ ഉള്ള യാത്രയാണ് സൗജന്യമാക്കിയത്. സ്വകാര്യ ആശുപത്രികളിലേക്ക് ക്യാൻസർ ചികിത്സയ്ക്ക് പോകുന്നവർക്കും ഇത് ബാധകമായിരിക്കും എന്ന് മന്ത്രി അറിയിച്ചു. ഇന്ന് ചേരുന്ന കെഎസ്ആർടിസി ഡയറക്ടർ ബോർഡ് യോഗം ഇതിന് അംഗീകാരം നൽകുമെന്നും മന്ത്രി ഗണേഷ് പറഞ്ഞു.
