തിരുവനന്തപുരം നേമം സർവീസ് സഹകരണ ബാങ്കിൽ കൊച്ചിയിൽ നിന്നുള്ള ഇഡി സംഘത്തിൻറെ റെയ്ഡിൽ 100 കോടിയോളം രൂപയുടെ ക്രമക്കേട് കണ്ടെത്തി. തദ്ദേശ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ സിപിഎമ്മ നൂ ഇതൊരു തിരിച്ചടിയാണ്. പ്രദേശത്ത് നാളുകളായി നിക്ഷേപക കൂട്ടായ്മ വ്യാപക പ്രതിഷേധം നടത്തിയിരുന്നു. ക്രമക്കേടിന്റെ പശ്ചാത്തലത്തിൽ സിപിഎം ഏരിയ കമ്മിറ്റി അംഗമായിരുന്ന ആ പ്രദീപ്കുമാർ അടക്കമുള്ളവർ അറസ്റ്റിലായിരുന്നു. പല ഭരണസമിതി അംഗങ്ങളും മൂന്നു കോടിയോളം രൂപ ബാങ്കിന് നഷ്ടമുണ്ടാക്കിയിരുന്നു. നിക്ഷേപം അമിതമായി ലഭിക്കാൻ സ്ഥിരനിക്ഷേപത്തിന് അധിക പലിശ നൽകിയും വേണ്ടപ്പെട്ടവർക്ക് രേഖകൾ ഇല്ലാതെ വായ്പ അനുവദിക്കുകയും ചെയ്തതാണ് ബാങ്കിന് വലിയ ബാധ്യത ഉണ്ടാക്കിയത്. 34.26 കോടി രൂപ ലോൺ നൽകിയ വകയിൽ കിട്ടാനുണ്ടെന്നും 15.55 കോടി രൂപയ്ക്ക് മാത്രമേ ബാങ്കിൽ ഈടായി രേഖ ഉള്ളുവെന്നും സർക്കാർ നിയോഗിച്ച സമിതി കണ്ടെത്തിയിരുന്നു. കഴിഞ്ഞ 10 വർഷത്തെ ഭരണസമിതി അംഗങ്ങൾ ഓരോരുത്തരും നഷ്ടം വരുത്തിയ കണക്കുകളും പുറത്തുവന്നിരുന്നു. അതിനിടെയാണ് ഇപ്പോൾ കൊച്ചിയിൽ നിന്നുള്ള ഇഡി സംഘത്തിൻ്റെ റെയ്ഡ് ബാങ്കിൽ നടക്കുന്നത്.
തിരുവനന്തപുരം നേമം സഹകരണ ബാങ്കിൽ 100 കോടിയുടെ ക്രമക്കേട് ഇഡി കണ്ടെത്തി
