ഇന്ന് രാവിലെ 9 മണിയോടെ വൈക്കം നാനാടത്തു ബൈക്ക് നിയന്ത്രണം വിട്ട് പോസ്റ്റിൽ ഇടിച്ച് കോളേജ് വിദ്യാർത്ഥിയായ വൈക്കം സ്വദേശി മുഹമ്മദ് ഇർഫാൻ(20) മരിച്ചു. വൈക്കം മൻസിൽ നാസറിന്റെ മകനായ ഇർഫാൻ ബിഎസ്ഇ സൈബർ ഫോറൻസിക്ക് വിദ്യാർത്ഥി കൂടിയാണ്.വൈക്കത്തു നിന്നു പൂത്തോട്ടയിലെ സ്വകാര്യ കോളേജിലേക്ക് ബൈക്കിൽ പോവുകയായിരുന്നു ഇർഫാൻ മറ്റൊരു വാഹനത്തിൻറെ പുറകിലിടിച്ച് നിയന്ത്രണം വിട്ടു ബൈക്ക് സമീപത്തെ പോസ്റ്റിൽ ഇടച്ചാണ് അപകടം നടന്നത്.
