തിരുവനന്തപുരം അടിമലത്തുറ പൊഴിക്കര അടുത്തുള്ള കടലിൽ കൂട്ടുകാരനുമൊത്ത്കുളിക്കാൻ ഇറങ്ങിയ മത്സ്യത്തൊഴിലാളിയായ പത്രോസിന്റെയും ഡൈനയുടെയും മകനും അടിമലത്തുറ ലൂയിസ് മെമ്മോറിയൽ യുപി സ്കൂളിലെ ആറാം ക്ലാസ് വിദ്യാർത്ഥിയുമായ ജോബിൽ (12)പത്രോസിനെ കാണാതായി. സുഹൃത്തുമൊത്ത് കടലിൽ കുളിക്കാൻ ഇറങ്ങിയപ്പോൾ തിരയിൽപ്പെട്ട് കാണാതാവുകയായിരുന്നു. ഇന്നലെ വൈകിട്ട് ആണ് അപകടം. ഒപ്പം ഉണ്ടായിരുന്ന വിദ്യാർത്ഥി കരയിലേക്ക് ഓടിയെത്തി നാട്ടുകാരുടെ വിവരം പറഞ്ഞതിനെ തുടർന്ന് കോസ്റ്റൽ പോലീസും ഫിഷറീസ് എൻഫോഴ്സ്മെന്റും തിരച്ചിലും നടത്തിയെങ്കിലും കുട്ടിയെ കണ്ടെത്തിയില്ല.
