കണ്ണൂർ കൂത്തുപറമ്പിൽ കാടാച്ചിറ സെക്ഷനിലെ സീനിൽ സൂപ്രണ്ട് എരുവട്ടിപ്പാനുണ്ട സ്വദേശി കെ എം ഹരേന്ദ്രൻ(56) ഇന്ന് രാവിലെ ഏഴരയോടെ മമ്പറം പഴയ പാലത്തിൽ നിന്ന് പുഴയിലേക്ക് ചാടി. ഒരാൾ പാലത്തിൽ നിന്നും ചാടുന്നത് സമീപത്ത് ഉണ്ടായിരുന്നവർ കണ്ടതുകൊണ്ട് ഇവർ പോലീസിലും അഗ്നിരക്ഷാസേനയിലും വിവരം അറിയിച്ചു. തുടർന്ന് നടത്തിയ തിരച്ചിലിൽ ഉച്ചയ്ക്ക് 12 മണിയോടെ ഹരീന്ദ്രന്റെ മൃതദേഹം കണ്ടെടുത്തു. വിരമിക്കാൻ ഒരു മാസം മാത്രം ബാക്കി നിൽക്കുകയാണ് ഇദ്ദേഹം പുഴയിൽ ചാടി മരിച്ചത്. സംഭവത്തിൽ പിണറായി പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
