തിരുവനന്തപുരം പേരൂർക്കട ഹരിതാ നാഗറിൽ ആൻറണി (81)ഭാര്യ ഷേർളിയും (73)വിറകടുപ്പിൽ നിന്നും തീ പടർന്ന് പൊള്ളലേറ്റു മരിച്ചു. വീടിനു പുറത്തുള്ള വിറകടുപ്പിൽ മണ്ണെണ്ണ ഒഴിച്ച് കത്തിക്കുമ്പോൾ ആയിരുന്നു അപകടം. അടുപ്പിൽനിന്ന് ആൻറണിയുടെ മുണ്ടിലേക്ക് തീ പടർന്നു പിടിച്ചപ്പോൾ ആൻറണിയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ ഷെർലിയുടെ ദേഹത്തും തീ പിടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഇരുവരെയും ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. മൃതദേഹങ്ങൾ പോസ്റ്റുമോട്ടത്തിനുശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.
