ഉദയംപേരൂരിൽ ആത്മഹത്യ ചെയ്ത സിപിഎം നേതാവിൻ്റെ ആത്മഹത്യാക്കുറിപ്പിൽ കടുത്ത സാമ്പത്തിക ബാധ്യതയെകുറിച്ച് സൂചന

ഉദയംപേരൂർ ജീവനൊടുക്കിയ സിപിഎം നേതാവ് പങ്കജാക്ഷന്‍റെ ആത്മഹത്യ കുറുപ്പിൽ കടുത്ത സാമ്പത്തിക ബാധ്യതകൾ ആണ് ആത്മഹത്യയിലേക്ക് നയിച്ചതെന്ന് സൂചന. വലിയതോതിൽ ഉള്ള സാമ്പത്തിക പ്രതിസന്ധി പങ്കജാക്ഷൻ നേരിട്ടെന്നും പണം കടം കൊടുത്തവർ പലപ്പോഴായി വീട്ടിലെത്തുന്ന സാഹചര്യമുണ്ടായി. കടബാധ്യതകൾ വർദ്ധിച്ചതോടെ വീടും സ്ഥലവും വിറ്റു കടം വീട്ടാൻ ശ്രമിച്ചെങ്കിലും 50 ലക്ഷത്തോളം രൂപയുടെ കടം പിന്നെയും ഉണ്ടായിരുന്നു എന്നാണ് അടുപ്പമുള്ളവർ പറയുന്നത്. വീട് വിറ്റ ശേഷം വാടകവീട്ടിൽ ആയിരുന്നു താമസമെങ്കിലും , പങ്കജാക്ഷൻ പണം ധൂർത്തടിക്കുന്ന ആളല്ലെന്നും എങ്ങനെയാണ് ഇത്രത്തോളം കടം ഉണ്ടായതെന്ന് അറിയില്ലെന്നും അടുപ്പക്കാർ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *