ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായുള്ള പി എം ശ്രീ പദ്ധതിയിൽ പങ്കാളിയാകാൻ തീരുമാനിച്ച കേരളത്തെ അഭിനന്ദിച്ച് കേന്ദ്രം. “സംസ്ഥാനത്തുടനീളം പി എം ശ്രീ പദ്ധതി നടപ്പിലാക്കുന്നതിനുള്ള ധാരണ പത്രത്തിൽ ഒപ്പുവച്ച കേരള സർക്കാരിന് അഭിനന്ദനങ്ങൾ” എക്സിലുടെ കുറിച്ചു. ദേശീയ വിദ്യാഭ്യാസ നയത്തിന് അനുശ്രിതമായി സ്കൂളുകളെ മികവിന്റെ കേന്ദ്രങ്ങൾ ആക്കി മാറ്റുന്നതിലൂടെ കേരളത്തിൽ സ്കൂൾ വിദ്യാഭ്യാസ രംഗത്ത് ഇതൊരു വലിയ മുന്നേറ്റം ആണെന്നും മന്ത്രാലയം വ്യക്തമാക്കി. നൂതനാശയങ്ങളെ പരിപോഷിപ്പിക്കുകയും വിദ്യാർത്ഥികളെ ശോഭനമായ ഭാവിക്കായി ഒരുക്കുകയും ചെയ്യുന്ന ഗുണമേന്മയുള്ളതും എല്ലാവരെയും ഉൾക്കൊള്ളുന്നതും സമഗ്രവുമായ വിദ്യാഭ്യാസം നൽകാൻ നമ്മൾ ഒരുമിച്ച് പ്രതിജ്ഞാബത്തരാണെന്നും കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം കുറിപ്പിൽ പറഞ്ഞു. പൊതു വിദ്യാഭ്യാസ സെക്രട്ടറി കെ വാസുകിയാണ് വ്യാഴാഴ്ച ഡൽഹയിൽ കേന്ദ്രസർക്കാരുമായി ധാരണ പത്രം ഒപ്പിട്ടത്. കരാർ ഒപ്പിട്ടതോടെ സംസ്ഥാനത്തെ 150 ഓളം സ്കൂളുകൾ പിഎം ശ്രീ ആയി മാറും. ദേശീയ വിദ്യാഭ്യാസ നയം അനുസരിച്ചുള്ള പാഠ്യപദ്ധതി പിന്തുടരും.
പി എം ശ്രീ പദ്ധതിയുടെ പങ്കാളിയാകാൻ തീരുമാനിച്ച കേരളത്തെ അഭിനന്ദിച്ച് കേന്ദ്രം
