ഓണാഘോഷത്തിനിടെ സംഘർഷം:  ആൾക്കൂട്ടത്തിലേക്ക് ബൈക്ക് ഓടിച്ചു കയറ്റി.

ചിറയിൻകീഴ് : (തിരുവനന്തപുരം) .
ഓണാഘോഷത്തിനിടെ  ഉണ്ടായ സംഘർഷത്തിൽ പെൺകുട്ടി അടക്കം മൂന്നുപേർക്ക് ഗുരുതരമായി പരിക്കേറ്റു .സംഭവത്തിൽ നാല് പ്രതികളെ ചിറയിൻകീഴ് പോലീസ് അറസ്റ്റ് ചെയ്തു. ഈ കഴിഞ്ഞ ദിവസം രാത്രി ഒൻപതര മണിയോടെയായിരുന്നു സംഭവം. ചിറയിൻകീഴ് കുറട്ടിവിളാകം പൗരസമിതിയുടെ നേതൃത്വത്തിൽ നടന്നുവന്ന ഓണാഘോഷങ്ങൾക്കിടയാണ് ആക്രമിസംഘം മദ്യപിച്ചു മാരകായുധങ്ങളുമായി അഴിഞ്ഞാടിയത് .പരിപാടികൾ കാണാനിരുന്ന നാട്ടുകാർക്കിടയിലേക്ക് അക്രമികൾ ബൈക്കുകൾ ഓടിച്ചു കയറ്റുകയായിരുന്നു. തുടർന്ന് സ്ത്രീകൾ അടക്കമുള്ളവരെ അസഭ്യം വിളിച്ചു. വാളുകാട്ടി ഓടിക്കാൻ ശ്രമിച്ചു. സംഘാടകരിൽ ചിലർ ആക്രമികളെ പിന്തിരിപ്പിക്കാൻ ശ്രമിച്ചത് സംഘർഷം വർധിപ്പിച്ചു .

Leave a Reply

Your email address will not be published. Required fields are marked *