കൊട്ടാരക്കരയിൽ ട്രെയിനിൽ അടിയിൽപ്പെട്ട് വീട്ടമ്മയ്ക്ക്  ദാരുണ അന്ത്യം.

കൊട്ടാരക്കര : കടക്കൽ പുല്ലുപണ ചരുവളപുത്തൻവീട്ടിൽ മിനി (42)ആണ് മരിച്ചത്. നഴ്സിംഗ് പഠനത്തിനായി മകളെ യാത്രയയക്കാൻ എത്തിയതായിരുന്നു മിനി.തിങ്കളാഴ്ച വൈകിട്ട് അഞ്ചരയോടെ കൊട്ടാരക്കര റെയിൽവേ സ്റ്റേഷനിൽ ആയിരുന്നു സംഭവം .സേലത്ത് രണ്ടാംവർഷ നഴ്സിംഗ് വിദ്യാർത്ഥിനിയായിരുന്ന മകൾ നിമിഷയെ വേളാങ്കണ്ണി ട്രെയിനിൽ കോളേജിലേക്ക് യാത്ര അയക്കാൻ ഭർത്താവ് ഷിബുമൊത്ത് റെയിൽവേ സ്റ്റേഷനിൽ എത്തിയതായിരുന്നു. മകളുടെ ബാഗുകളും മറ്റും ട്രെയിനിലെ സീറ്റിനു സമീപം വക്കാനായി ട്രെയിനിൽ ഉള്ളിലേക്ക് കയറിയിരുന്നു .എന്നാൽ ബാഗ് വെച്ച് മിനി പുറത്തിറങ്ങുന്നതിനു മുൻപ് ട്രെയിൻ മുന്നോട്ട് നീങ്ങി. ട്രെയിനിൽ നിന്ന് പുറത്തിറങ്ങാൻ ആയി ഇവർ വാതിൽപ്പടിയിൽ നിന്ന് പ്ലാറ്റ്ഫോമിലേക്ക് ചാടിയെങ്കിലും ട്രെയിനിന് അടിയിൽ പെടുകയായിരുന്നു തലയ്ക്ക് സാരമായി പരിക്കേറ്റ മിനിയെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Leave a Reply

Your email address will not be published. Required fields are marked *