പിറവം/കോതമംഗലം: പല്ലാരിമംഗലം സ്വദേശിനി ഷെരീഫ റഷീദിനെ ആദരിച്ചു. കലാകൗമുദി 50 ാം വാര്‍ഷികത്തിന്റെയും പിറവം ബ്യൂറോ ഉദ്ഘാടനത്തിന്റെയും ഭാഗമായി വിവിധ മേഖലയില്‍ വ്യക്തിമുദ്ര പതിപ്പിച്ചവരെ ആദരിക്കുന്ന ചടങ്ങിൽ ആണ് ഷെരീഫയെ ആദരിച്ചത്. പൊതു പ്രവര്‍ത്തകയും മികച്ച സംഘാടകയും പല്ലാരിമംഗലം ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സിഡിഎസ് ചെയര്‍പേഴ്‌സണും ഹരിത കർമ സേനാംഗവുമായ ഷെരീഫ റഷീദിനെ പിറവം വലിയ പള്ളി വികാരി ഫാ. ഏലിയാസ് ചെറുകാട്ട് ആദരിച്ചു. ഫാ. ഏലിയാസ് ചെറുകാട്ട് മൊമന്‍േറാ നല്‍കി, ഫാദർ ഡോക്ടർ ജോൺ എർണ്യാകുളത്തിൽ പൊന്നാട അണിയിച്ചു.
പിറവം വലിയ പള്ളി മിനിഹാളില്‍ നടന്ന പരിപാടി അനൂപ് ജേക്കബ് എംഎല്‍എ ഉദ്ഘാടനം ചെയ്തു. കലാകൗമുദി മാര്‍ക്കറ്റിംഗ് ഹെഡ് ജയമോഹന്‍ സ്വാഗതം പറഞ്ഞു. പിറവം നഗരസഭ ചെയര്‍ പേര്‍സണ്‍ അഡ്വ. ജൂലി സാബു, വൈസ് ചെയര്‍മാന്‍ കെ പി സലിം, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സ്മിത എല്‍ദോസ്, വാര്‍ഡ് കൗണ്‍സിലര്‍ രാജു പാണാലിക്കല്‍ തുടങ്ങിയവര്‍ സംസാരിച്ചു. കലാകൗമുദി പിറവം ലേഖകന്‍ ശശി ഇലഞ്ഞി നന്ദി പറഞ്ഞു. കലാകൗമുദി സര്‍ക്കുലേഷന്‍ മാനേജര്‍ പ്രജീഷ് ലാല്‍ പി.കെ, കോട്ടയം റിപ്പോര്‍ട്ടര്‍ ടിജി കെ തോമസ്, മൂവാറ്റുപുഴ റിപ്പോര്‍ട്ടര്‍ നെല്‍സണ്‍ പനയ്ക്കല്‍ എന്നിവര്‍ നേതൃത്വം നല്‍കി. ആദരിക്കപ്പെട്ട മഹനീയ വ്യക്തിത്വങ്ങള്‍ ആദരവിന് നന്ദി പറഞ്ഞ് യോഗത്തില്‍ സംസാരിച്ചു. ഹോസ്റ്റല്‍, കാറ്ററിംഗ് രംഗത്തെ മികച്ച സംഭാവനക്ക് ചില്ലീസ് കാറ്റേഴ്‌സ് ഉടമ സാബു ടി.ഐ, വിദ്യാഭ്യാസ മേഖലയിലെ സമഗ്ര സംഭാവനക്ക് ഫാ. ഡോക്ടര്‍ ജോണ്‍ എര്‍ണ്യാകുളത്തില്‍, ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലെ മാതൃകാ ദമ്പതികളായ സന്തോഷും ഭാര്യ മാജി സന്തോഷ് എന്നിവരെ ചടങ്ങിൽ അനൂപ് ജേക്കബ് എംഎല്‍എ ആദരിച്ചു.
കലാകൗമുദി ഷെരീഫ റഷീദിനെ ആദരിച്ചു
