കോട്ടയം.എരണ്ട വിഭാഗത്തിൽ പെടുന്ന വലിയ ചൂളൻ എരണ്ട ജില്ലയിൽ ആദ്യമായി കണ്ടെത്തി. പുതുപ്പള്ളി കടുവാക്കുളം റോഡിൽ പാറക്കൽ കടവിന് സമീപത്ത് പക്ഷിയെ ,കുമാരനല്ലൂർ സ്വദേശി ഹരീഷ് നമ്പ്യാരാണ് കണ്ടെത്തിയത്.പക്ഷി നിരീക്ഷകനും നേച്ചർ കൺസർവേഷൻ ഫൗണ്ടേഷനിൽ ശാസ്ത്രജ്ഞനുമായ പ്രവീൺ ജയദേവൻ ചിത്രങ്ങൾ ശബ്ദവും തിരിച്ചറിഞ്ഞു. അഞ്ചു വർഷങ്ങൾക്ക് ശേഷമാണ് കേരളത്തിൽ ഈ പക്ഷിയെ കാണുന്നത് ചൂളൻ എരണ്ടുകളെ വ്യാപകമായി ചതിപ്പുകളിലും വെള്ളക്കെട്ടുകളിലും കാണുന്നുണ്ടെങ്കിലും ആന്ധ്രയിലും തമിഴ്നാട്ടിലും ചില ഭാഗങ്ങളിലുമാണ് വലിയ ചൂളൻ എരണ്ടയേ കാണപ്പെടാറുള്ളത് .വലിയ ചൂളൻ എരണ്ടയ്ക്ക് കഴുത്തിന് പിറകിൽ പുറംവരെ ഒരു കറുത്ത വര കാണാം.ചൂളൻ എരണ്ടകൾക്ക് ഇത് കാണാറില്ല. പകരം തലയ്ക്ക് മുകളിൽ കഴുത്തുവരെ ഒരു ഇരുണ്ട തവിട്ട് തൊപ്പി കാണും .വാലിന് തൊട്ടു മുകളിൽ ഉള്ള തൂവലുകൾ വലിയ ചൂളൻ എരണ്ടകൾക്ക് വെളുത്ത നിറമാണ് എന്നാൽ ചൂളൻ എരണ്ടകൾക്ക് അത് ചുവന്ന നിറം ആണ്. പറക്കുമ്പോൾ ഇത് നന്നായി കാണുവാൻ സാധിക്കും.
