കടത്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് സംസ്കാരിക പരിപാടി നടത്തി

കടത്തുരുത്തി: കടത്തുരുത്തി ബ്ലോക്ക്‌ പഞ്ചായത്ത്‌  വനിതാ സാംസ്‌കാരിക പരിപാടി
സംസ്കൃതി 2025 ന്റെ  ഉദ്ഘാടനം ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ജോൺസൻ കൊട്ടുകാപള്ളി  നിർവഹിച്ചു, ബ്ലോക്ക്‌ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌, ശ്രീമതി സന്ധ്യ പി കെ അധ്യക്ഷത വഹിച്ച യോഗത്തിൽ, ബ്ലോക്ക്‌ പഞ്ചായത്ത്‌ സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷൻ മാരായ സ്കറിയ വർക്കി, ശ്രുതി ദാസ്,, സെലീനാമ്മ ജോർജ്, ബ്ലോക്ക്‌ പഞ്ചായത്ത്‌ അംഗങ്ങളായ പി വി സുനിൽ, നയന ബിജു, കൈലാസ് നാഥ്‌, അമൽ ഭാസ്‌ക്കർ, നളിനി രാധാകൃഷ്ണൻ, ജിഷാ രാജപ്പൻ നായർ, തങ്കമ്മ വർഗീസ്, സുബിൻ, ബിഡിഒ റെജി പി ജി തുടങ്ങിയവർ പ്രസംഗിച്ചു, വർണശബളമായ റാലിയോടെ ആരംഭിച്ച പരിപാടി യിൽ,കളരി പയറ്റ്, കലാപരിപാടികൾ, സമ്മാന വിതരണം, ഗാനമേള എന്നിവയും ഉണ്ടായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *