കെ.പി.എം. എസ്  അയ്യൻകാളി ജയന്തി അവിട്ടാഘോഷം സെപ്റ്റംബർ 6 ന്

വൈക്കം: കെ.പി.എം.എസ് വൈക്കം, തലയോലപ്പറമ്പ് യൂണിയനുകളുടെ നേതൃത്വത്തിൽ അയ്യൻകാളിയുടെ 162 – മത് ജയന്തി അവിട്ടാ ഘോഷം വൈക്കത്തും , തലയോലപ്പറമ്പിലും പതാക ദിനം, പുഷ്പാർച്ചന, മധുര പലഹാര വിതരണം, കലാപരിപാടികൾ, ഘോഷയാത്ര, അനുസ്മരണ സമ്മേളനം തുടങ്ങി വിപുലമായ പരിപാടികളോടെ ആഘോഷിക്കും. സെപ്റ്റംബർ രണ്ടിന് യൂണിയൻ, ശാഖാ കേന്ദ്രങ്ങളിലും, ഭവനങ്ങളിലും പതാക ഉയർത്തും. പതാക ദിനത്തിന്റെ ജില്ലാ തല ഉദ്ഘാടനം വൈക്കം യൂണിയനിലെ 1441 പടിഞ്ഞാറെക്കാര ശാഖയിൽ സംസ്ഥാന ട്രഷറർ അഡ്വ.എ. സനീഷ് കുമാർ നിർവ്വഹിക്കും.
വൈക്കത്ത് 4 മണിക്ക് വടക്കേനട ദേവസ്വം ഗ്രൗണ്ടിൽ നിനും ഘോഷയാത്ര ആരംഭിക്കും.5.30 ന് ബോട്ട്ജെട്ടി മൈതാനിയിൽ നടക്കുന്ന അയ്യൻകാളി അനുസ്മരണ സമ്മേളനം സി.കെ. ആശ എം.എൽ.എ. ഉദ്ഘാടനം ചെയ്യും. യൂണിയൻ പ്രസിഡന്റ് തങ്കമ്മ ഭാസ്ക്കരൻ അദ്ധ്യക്ഷത വഹിക്കും. സെക്രട്ടറി മോഹനൻ പേരേത്തറ സ്വാഗതം പറയും. വൈക്കം നഗരസഭ ചെയർ പേഴ്സൺ പ്രീത രാജേഷ്, ബ്ലോക്ക് പഞ്ചായത്ത് മുൻ പ്രസിഡന്റ് അഡ്വ. കെ.കെ.രഞ്ജിത്ത്   അനുസ്മരണ പ്രഭാഷണം നടത്തും. കെ.പി.എം.എസ് സംസ്ഥാന ട്രഷറർ അഡ്വ.എ. സനീഷ് കുമാർ ജന്മദിന സന്ദേശം നൽകും. യൂണിയൻ ട്രഷറർ ഇ.ആർ.സിന്ധു മോൻ കൃതഞ്ജത പറയും.
തലയോലപ്പറമ്പിൽ 4 മണിക്ക് പള്ളിക്കവലയിൽ നിന്നും ഘോഷയാത്ര ആരംഭിക്കും 5.30 ന് സെൻട്രൽ ജംഗ്ഷനിൽ നടക്കുന്ന അനുസ്മരണ സമ്മേളനം അഡ്വ.കെ. ഫ്രാൻസീസ് ജോർജ്ജ് എം.പി. ഉദ്ഘാടനം ചെയ്യും.യൂണിയൻ പ്രസിഡന്റ് സി.എ.കേശവൻ അദ്ധ്യക്ഷത വഹിക്കും. സെക്രട്ടറി മിനി സിബി സ്വാഗതം പറയും. ജില്ലാ പഞ്ചായത്തംഗം ടി.എസ്.ശരത്,വൈക്കം ബ്ലോക്ക് പഞ്ചായത്തംഗം എസ്.ബിജു, കല്ലറ ഗ്രാമ പഞ്ചായത്തംഗം രമേശ് കാവിമറ്റം തുടങ്ങിയവർ അനുസ്മരണ പ്രഭാഷണം നടത്തും. കെ.പി.എം.എസ് സംസ്ഥാന കമ്മറ്റിയംഗം കെ.കെ.കൃഷ്ണകുമാർ ജന്മദിന സന്ദേശം നൽകും. യൂണിയൻ ട്രഷറർ എസ്. പുഷ്പകുമാർ കൃതഞ്ജത പറയും.

Leave a Reply

Your email address will not be published. Required fields are marked *