തിരുവനന്തപുരം: പി. എൻ .പണിക്കർ ഫൗണ്ടേഷൻ്റെ “വായനദിന” മാസാഘോഷങ്ങളുടെ
സംസ്ഥതല ഉദ്ഘടനം മ്യൂസിയം പോലീസ് ജനമൈത്രി സുരക്ഷയുടെ ആമുഖ്യത്തിൽ നടത്തി. മുൻ ഡി.ജി.പി ജേക്കബ്ബ് പുന്നൂസ് IPS ഉദ്ഘാനം ചെയ്തു. മ്യൂസിയം റേഡിയോ പാർക്കിൽ നടന്ന യോഗത്തിന് മ്യൂസിയം എസ്.എച്ച്.ഒ., എസ്. വിമൽ അദ്ധ്യക്ഷത വഹിച്ചു. പി.എൻ പണിക്കർ ഫൗണ്ടേഷൻ വൈസ് ചെയർമാൻ സ്വാഗതം പറഞ്ഞു.. മുൻ എം.പി പന്ന്യൻ രവീന്ദ്രൻ, ബിറ്റ് ഓഫീസർ ആർ. അനിൽകുമാർ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. കൃതജ്ഞത എസ്. സി.പി. ഒ., ബി. നിഷാദ് പറഞ്ഞു. 30-ാമത് ദേശീയ വായനമഹോത്സവം 2025ന് ഒരു ലക്ഷം വായന സദസ്സുകൾ സംഘടിപ്പിക്കുന്നതാണ്.
