അയർക്കുന്നം പഞ്ചായത്തിലേയ്ക്ക് എൽ.ഡി.എഫ് മാർച്ച്

കോട്ടയം:അയർക്കുന്നം പഞ്ചായത്തിലേയ്ക്ക് എൽ ഡി എഫ് മാർച്ച് നടത്തി
അയർക്കുന്നം  പഞ്ചായത്തിലെ യു ഡി എഫ് ഭരണസമിതിയുടെ അഴിമതിയും സ്വജനപക്ഷപാതവും അവസാനിപ്പിക്കുക, പുതുപ്പള്ളി എം എൽ എയുടെ അയർക്കുന്നം പഞ്ചായത്തിനോടുള്ള അവഗണന അവസാനിപ്പിക്കുക,തകർന്നു കിടക്കുന്ന പഞ്ചായത്ത് റോഡുകൾ അടിയന്തിരമായി സഞ്ചാരയോഗ്യമാക്കുക തുടങ്ങിയ ഡിമാന്റുകൾ ഉന്നയിച്ചുകൊണ്ട് പഞ്ചായത്ത് ആഫീസിലേക്ക് ബഹുജന മാർച്ചും ധർണ്ണയും നടന്നു.കേരളാകോൺഗ്രസ് സംസ്ഥാന സ്റ്റിയറിംഗ് കമ്മിറ്റി അംഗം ജോസഫ് ചാമക്കാല ഉദ്ഘാടനം ചെയ്തു. സിപിഐമണ്ഡലംസെക്രട്ടറി സിബി താളിക്കല്ല് അദ്ധ്യക്ഷത വഹിച്ചു.
സിപിഎം ഏരിയാകമ്മിറ്റി അംഗങ്ങളായ പി.കെ.മോനപ്പൻ,പി.പി.പത്മ നാഭൻ,കേരളാകോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് ജോസ്കൊറ്റം,സിപിഎം ലോക്കൽസെക്രട്ടറിമാരായ റ്റോണി സണ്ണി,കെ.എസ് ജോസ്,സിപിഐ ലോക്കൽസെക്രട്ടറി ബാജി കൊടുവത്ത്, കേരളാകോൺഗ്രസ് മണ്ഡലം വർക്കിംഗ് പ്രസിഡണ്ട് റെനി വള്ളികുന്നേൽ എന്നിവർ പ്രസംഗിച്ചു.

Leave a Reply

Your email address will not be published. Required fields are marked *