കേസരി ഗവൺമെൻ്റ് ആർട്സ് & സയൻസ് കോളേജ്.

എറണാകുളം ജില്ലയിലെ പറവൂർ നിയോജക മണ്ഡലത്തിലെ ദീർഘകാലത്തെ കാത്തിരിപ്പിന് വിരാമമിട്ടുകൊണ്ട് പ്രവർത്തനം ആരംഭിച്ചിരുന്ന കേസരി ഗവ. ആർട്ട്സ് ആൻ്റ് സയൻസ് കോളേജിൻ്റെ ഔപചാരികമായ ഉദ്ഘാടനം ബുധനാഴ്ച മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി ഉദ്ഘാടനം ചെയ്യും. പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, വകുപ്പ് മന്ത്രിമാർ, നഗരസഭ ചെയർമാൻ കൗൺസിലർമാർ പഞ്ചായത്ത് – ബ്ലോക്ക് – ജില്ലാ . പ്രസിഡൻ്റ് മാർ കേസരി ബാലകൃഷ്ണപിള്ള മെമ്മോറിയൽ ട്രസ്റ്റ് ഭാരവാഹികൾ തുടങ്ങിയവർ പങ്കെടുക്കുമെന്ന് നോർത്ത് പറവൂർ പ്രസ്സ് ക്ലബ്ബിൽ നടത്തിയ പത്രസമ്മേളനത്തിൽ നഗരസഭ ചെയർമാൻ രമേഷ് ഡി. കുറുപ്പ്, കോളേജ് സ്പെഷ്യൽ ഓഫീസർ പ്രൊഫ. ഡോ. ജോബി വർഗ്ഗീസ് എന്നിവർ അറിയിച്ചു. വിവിധ തൊഴിലധിഷ്ഠിത കോഴുസുകൾ നടത്തുന്ന കേരളത്തിലെ ആദ്യത്തെ സർക്കാർ കോളേജാണ് കേസരി ഗവ. ആർട്സ് ആൻ്റ് സയൻസ് കോളേജ്. കേസരി ബാലകഷ്ണപിള്ള മെമ്മോറിയൽ ട്രസ്റ്റ് വൈസ് പ്രസിഡൻ്റ് രഞ്ജിത് എ. നായർ, ജേർണലിസം ഡിപ്പാർട്ടുമെൻ്റ് പ്രൊഫസർ വർഗീസ് ആൻ്റണി, ജേർണലിസം വിദ്യാർത്ഥികൾ എന്നിവരും പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *