കേരളത്തിലെ കയർ വ്യവസായം നിലക്കുന്നു. കയർ തൊഴിലാളികൾ പെരുവഴിയിൽ

രണ്ടാം പിണറായി സർക്കാരിന്റെ കയർ മേഖലയോടുള്ള അവഗണന മൂലം കയർ വ്യവസായം തകർന്നു. ബഡ്ജറ്റിലും പുതിയതായി ഒന്നുമില്ല.കേരളത്തിൽ കയർ വ്യവസായം കേന്ദ്രീകരിച്ചിരിക്കുന്നത് കയർ സഹകരണ സംഘങ്ങളിലാണ്.അവിടെ പണി എടുക്കുന്ന ആയിരക്കണക്കിന് തൊഴിലാളികൾ പട്ടിണിയിലാണ്.ചകിരിവിലയും കൂലിചെലവും നോക്കുമ്പോൾ ഓരോ കിലോ കയർ ഉൽപാദിക്കുമ്പോൾ പതിനഞ്ച് രൂപയോളം നഷ്ടമാണ്.ഇതിന് പരിഹാരമുണ്ടാക്കുവാൻ സർക്കാർ ഒന്നും ചെയ്യുന്നില്ല.സംഘങ്ങ്ൾക്ക് കയർ വിലയായും, ഉൽപ്പന്നങ്ങളുടെ വിലയായും ലക്ഷകണക്കിന് രൂപ കയർ ഫെഡഡും, കയർ കോർപറേഷനും നൽകുവാനുണ്ട്.മൂന്നു മാസങ്ങൾക്കു മുൻപ് ആലപ്പുഴയിൽ വച്ചു നടന്ന കയർ കോൺക്ലവിൽ സർക്കാർ പ്രഘ്യപിച്ച പത്തു കോടിയുടെ ഫൈബർ ബാങ്കും, ഒരാഴ്ചക്കുള്ളിൽ കയർ വില കൊടുക്കും എന്ന കാര്യവും നടന്നില്ല.ഈ മേഘലയിലെ തൊഴിലാളികളുടെ പട്ടിണി മാറ്റണം എന്നാവശ്യപെട്ടു കൊണ്ട് കയർ തൊഴിലാളി ഫെഡറഷൻ (INTUC )പ്രക്ഷോഭം തുടങ്ങുവാൻ തീരുമാനിച്ചു. സംസ്ഥാന കമ്മിറ്റിയുടെ നിർദേശപ്രകാരം കൂടിയ യോഗത്തിൽ ജില്ല പ്രസിഡന്റ് യു. ബേബി അധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് ശ്രീ അക്കരപ്പാടം ശശി ഉത്ഘാടനം ചെയ്തു. ഭാരവാഹികളായ പി. ആർ. രത്‌നപ്പൻ, കെ. ഒ. ജോസ്, ജഗതാ അപ്പുകുട്ടൻ, ജിജി, സേവിയർ ചിറ്ററ, വിവേക് പ്ലാത്താനത്, വി.എ. സുധീരൻ, വർഗീസ് പുത്തൻ ചിറ തുടങ്ങിയവർ പ്രസംഗിച്ചു.

Leave a Reply

Your email address will not be published. Required fields are marked *