കൊച്ചി: മലയാള മാധ്യമ രംഗത്ത് ശ്രദ്ധേയമായ ചുവട്വെപ്പുമായി കുടുംബ വായനക്കാർക്കായി സമ്പുഷ്ടമായ ലേഖന സമാഹാരവുമായി സിറ്റി വോയ്സ് ഫാമിലി മാഗസിൻന്റെ ഒക്ടോബർ ലക്കം വിപണിയിലെത്തി. കടലുണ്ടിപ്പുഴയുടെ കിന്നാരം കേട്ടുറങ്ങുന്ന പരപ്പനങ്ങാടിയുടെ ചരിത്രത്തിൽ മനുഷ്യസ്നേഹത്തിന്റെ പ്രതിരൂപമായി മാറിയ ഡോ. എം. എ. കബീറിനെ കുറിച്ചുള്ള ശ്രദ്ധേയമായ കവർ സ്റ്റോറിയോടെയാണ് പുതിയ ലക്കം ശ്രദ്ധ നേടുന്നത്.
പ്രശസ്ത എഴുത്തുകാരായ വെണ്ണല മോഹനനും സണ്ണി ചെറിയാനും എഴുതുന്ന സ്ഥിരം പംക്തികൾ, കൂടാതെ സാമ്പത്തികം, ചിന്താവിഷയം, മാനസികാരോഗ്യം, ടെക്‌നോളജി, പാചകം, സിനിമ, സമകാലികം തുടങ്ങി വൈവിധ്യമാർന്ന വിഷയങ്ങളിലെ ലേഖനങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട്.
കേരള രാഷ്ട്രീയത്തിൽ സജീവമായിക്കൊണ്ടിരിക്കുന്ന അപു ജോൺ ജോസഫുമായുള്ള അഭിമുഖവും ഈ ലക്കത്തിലെ പ്രത്യേക ആകർഷണങ്ങളിലൊന്നാണ്.
മികച്ച ലേ ഔട്ടിലും പ്രിന്റിംഗിലും പുറത്തിറങ്ങിയ ഈ ലക്കം കുടുംബ വായനക്ക് പുതുമയും ഗൗരവവുമേകുമെന്ന് എഡിറ്റോറിയൽ ബോർഡ് അറിയിച്ചു.
‘സിറ്റി വോയ്സ് ഫാമിലി മാഗസിൻ’ ഒക്ടോബർ ലക്കം വിപണിയിൽ
