കോതമംഗലം: പ്രമുഖ പണ്ഡിതന്മാരായ മൈലാപ്പൂര് ഷൗക്കത്താലി മൗലവി,പുറയാർ അബ്ദുറഹ്മാൻ മുസ്‌ലിയാർ എന്നിവരുടെ അനുസ്മരണവും കഴിഞ്ഞ വാർഷിക – പൊതു പരീക്ഷയിൽ മികച്ച വിജയം നേടിയ വിദ്യാർത്ഥികൾ -അവരെ പ്രാപ്തരാക്കിയ അധ്യാപകർ തുടങ്ങിയവർക്കുള്ള അവാർഡ് സമർപ്പണവും ദക്ഷിണ കേരള ലജ്നത്തുൽ മുഅല്ലിമീൻ പല്ലാരിമംഗലം മേഖല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മണിക്കിണർ നജ്മുൽ ഹുദാ മദ്റസയിൽ നടന്നു.
മേഖല പ്രസിഡന്റ് എം എ മുഹമ്മദ് ബാഖവിയുടെ അദ്ധ്യക്ഷതയിൽ മണിക്കിണർ ഇമാം ഹാഫിള് അർഷദ് മന്നാനി ഉദ്ഘാടനം ചെയ്തു. ദക്ഷിണ കേരള ജംഇയ്യത്തുൽ ഉലമാ സംസ്ഥാന സെക്രട്ടറി വി എച്ച് മുഹമ്മദ് മൗലവി അനുസ്മരണ പ്രഭാഷണം നടത്തി.മുഹമ്മദ് അൻവർ ബാഖവി, കെ എം ശംസുദ്ധീൻ മൗലവി, ടി കെ മുഹമ്മദ് ബദ് രി,ടി കെ അബ്ദുൽ ജബ്ബാർ മൗലവി തുടങ്ങിയവർ സംസാരിച്ചു.
