ഇനിയും ഭീകരതയെ പിന്തുണയ്ക്കു ആണെങ്കിൽ അവരെ ഭൂപടത്തിൽ നിന്ന് മായ്ച്ചു കളയുമെന്നും കരസേന മേധാവി ജനറൽ ഉപേന്ദ്ര ദ്വിവേദി പറഞ്ഞു. ഭീകരവാദികളെ കയറ്റുമതി ചെയ്യുന്നത് നിർത്താൻ പാകിസ്ഥാൻ വിസമ്മതിച്ചാൽ ഓപ്പറേഷൻ സിന്ദൂറിന്റെ രണ്ടാം ഘട്ടം ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. രാജസ്ഥാനിലെ അനുപ്‌ഗഡിൽ ഒരു സൈനിക പോസ്റ്റിൽ സംസാരിക്കുകയായിരുന്ന അദ്ദേഹം പാകിസ്താന് കനത്ത മുന്നറിയിപ്പ് നൽകിയത്. ഇനിയൊരു തവണ യാതൊരു തരത്തിലുള്ള വിട്ടുവീഴ്ചയും ഇന്ത്യയുടെ ഭാഗത്തുനിന്നും ഉണ്ടാവില്ലെന്ന് മാത്രമല്ല വേണ്ടിവന്നാൽ ഓപ്പറേഷൻ സിന്ദൂറിന്റെ രണ്ടാം പതിപ്പ് ഉണ്ടാവുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. ഇനിയൊരു തവണ ഞങ്ങൾ സംയമനം പാലിക്കില്ല.ഭൂമിശാസ്ത്രത്തിൽ തങ്ങളുടെ സ്ഥാനം നിലനിർത്തണോ വേണ്ടയോ എന്ന് പാകിസ്ഥാനെ കൊണ്ട് ചിന്തിപ്പിക്കുക തന്നെ ചെയ്യും. ഭൂപടത്തിൽ പാകിസ്താന്റെ സ്ഥാനം നിലനിർത്തണമെങ്കിൽ സർക്കാർ സ്പോൺസേർഡ് ഭീകരത അവസാനിപ്പിക്കണം ജനറൽ ഉപേന്ദ്ര പറഞ്ഞു.
