30th IFFK ൽ ഇന്നും സിനിമകൾ മുടങ്ങും; സിസ്സാക്കോ ചിത്രമടക്കം ഒൻപത് സിനിമകൾ പ്രദർശിപ്പിക്കില്ല

ഐ എഫ് എഫ് കെയിൽ കേന്ദ്ര സർക്കാർ സെൻസർ എക്സംഷൻ സർട്ടിഫിക്കറ്റ് അനുവദിക്കാത്തതിനെ തുടർന്ന് ഇന്ന് ഒൻപത് ചിത്രങ്ങൾ മേളയിൽ നിന്ന് ഒഴിവാക്കി. ഇസ്രായേലിലെ രാഷ്ട്രീയ അരക്ഷിതാവസ്ഥ പറയുന്ന ചിത്രം യെസ്, ഈ വർഷത്തെ ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡ് നേടിയ മൗറിത്താനിയൻ സംവിധായകനും തിരക്കഥാകൃത്തുമായ അബ്ദുർറഹ്‌മാൻ സിസ്സാക്കോയുടെ ടിംബുക്തു (TIMBUKTU)എന്നീ ചിത്രങ്ങൾ അടക്കമുള്ളവയുടെ പ്രദർശനമാണ് ഇന്ന് ഒഴിവാക്കിയിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *