തിരുവനന്തപുരം: ബോണക്കാട് കടുവകളുടെ എണ്ണം എടുക്കാന്‍ പോയി കാണാതായ വനം വകുപ്പ് ഉദ്യോഗസ്ഥരെ കണ്ടെത്തി. വനിതാ ഫോറസ്റ്റ് ഉദ്യോഗസ്ഥ അടക്കം മൂന്ന് പേരെയാണ് കാണാതായത്. പാലോട് റെയ്ഞ്ച് ഓഫീസിലെ വനിതാ ഫോറസ്റ്റര്‍ വിനീത, BF0 രാജേഷ്, വാച്ചര്‍ രാജേഷ് എന്നിവരെയാണ് കാണാതായത്. മോശം കാലാവസ്ഥ കാരണമാണ് സംഘം തിരിച്ചെത്താന്‍ വൈകിയതെന്നാണ് നിഗമനം.
കടുവകളുടെ എണ്ണം എടുക്കാന്‍ പോയി ഉള്‍വനത്തില്‍ കുടുങ്ങിയ വനം വകുപ്പ് ഉദ്യോഗസ്ഥരെ കണ്ടെത്തി
