പാരച്യൂട്ട് വിമാനത്തിന്റെ വാലിൽ കുടുങ്ങിയതിനെത്തുടർന്ന് ആയിരക്കണക്കിന് മീറ്റർ ഉയരത്തിൽ ഒരു സ്കൈഡൈവർ തൂങ്ങിക്കിടക്കുന്ന വീഡിയോ വൈറൽ. ക്വീൻസ്ലാന്ഡിലെ മിഷൻ ബീച്ചിൽ നടന്ന ഒരു ഭയാനകമായ സംഭവത്തിന്റെ വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആവുന്നത്. ഓസ്ട്രേലിയൻ ട്രാൻസ്പോർട്ട് സേഫ്റ്റി ബ്യൂറോയുടെ (ATSB) അന്വേഷണത്തിന്റെ ഭാഗമായിട്ടാണ് ഇപ്പോൾ ഈ വീഡിയോ പുറത്തുവന്നത്. ഒരു വലിയ ദുരന്തം ഒഴിവാക്കുന്നതിന് തൊട്ടുമുമ്പ് സ്കൈഡൈവർ സ്വയം മുറിച്ചുമാറ്റി രക്ഷപ്പെടുന്നതും ഈ വീഡിയോയിൽ കാണാം.
വിമാനത്തിന്റെ വാലിൽ കുടുങ്ങി പാരച്യൂട്ട്; സ്കൈഡൈവർ രക്ഷപ്പെട്ടത് തലനാരിടയ്ക്ക്
