കാത്തിരിപ്പിന് വിരാമമിട്ട് മലയാളത്തിലെ ആദ്യ 300 കോടി ചിത്രം “ലോക” ഒക്ടോബർ 31 മുതൽ ജിയോ ഹോട്ട് സ്റ്റാറിൽ സ്ട്രീമിങ് ആരംഭിക്കും. ചിത്രത്തിൻറെ നിർമ്മാതാക്കളായ വെഫെറൽ ഫിലിംസ് ചിത്രത്തിൻറെ ഓ ടി ടി പാർട്ണറായി ജിയോ ഹോസ്റ്ററിനെ ഔദ്യോഗികമായി പ്രഖ്യാപിച്ചിരുന്നു. മലയാളത്തിന് പുറമേ തമിഴ്, തെലുങ്ക്, കന്നട, ഹിന്ദി, മാറാത്തി, ബംഗാളി എന്നീ ഭാഷകളിലും ചിത്രം പ്രേക്ഷകരിൽ എത്തും. ദുൽഖർ സൽമാൻൻ്റ വെഫെറൽ ഫിലിംസ് നിർമ്മിച്ച ചിത്രം ഡൊമിനിക് അരുൺ ആണ് സംവിധാനം ചെയ്തത്. കല്യാണി പ്രിയദർശൻ നായികയായ ചിത്രത്തിൽ നസ്ലിൻ, ചന്തു സലിംകുമാർ,അരുൺ കുര്യൻ ,നിഷാദ് സാഗർ, വിജയരാഘവൻ തുടങ്ങിയവരും പ്രധാന വേഷത്തിൽ വന്നു. അഞ്ചു ഭാഗങ്ങൾ ഉള്ള ഫാന്റസി സിനിമാറ്റിക് യൂണിവേഴ്സിലെ ആദ്യ ചിത്രമാണ് ലോക.
കാത്തിരിപ്പിന് വിരാമമിട്ട് “ലോക” ഒക്ടോബർ 31 മുതൽ ജിയോ ഹോട്ട് സ്റ്റാറിൽ
