പൊങ്കാല “സിനിമയിലുള്ള ആത്മവിശ്വാസമാണ് ഞായറാഴ്ച ചിത്രം തീയറ്ററുകളിൽ എത്തിക്കാൻ തയ്യാറായത്. ചിത്രത്തിന്റെ പേര് പോലെ തന്നെ ഞായറാഴ്ചയും ഒരു ഉത്സവപ്രതീതിയുള്ള ദിവസമാണ് എന്ന് സംവിധായകൻ എ. ബി ബിനിൽ. നവംബർ 30ന് തിയറ്ററുകളിലെത്തുന്ന ചിത്രത്തിന്റെ പ്രസ്സ് മീറ്റിലാണ് സംവിധായകൻ ഇക്കാര്യം പറയുന്നത്.മലയാള സിനിമ ചരിത്രത്തിൽ തന്നെ വളരെ വിരളമായിട്ട് മാത്രമേ ഞായറാഴ്ചകളിൽ റിലീസ് നടന്നിട്ടുള്ളൂ. 11 ഫൈറ്റ് സീനുകൾ ഉൾപ്പെട്ട ചിത്രത്തിന്റെ ഷൂട്ടിംഗ് അതി കഠിനമായിരുന്നു. തീരദേശ മേഖലയിൽ നടന്ന ഒരു റിയൽ സ്റ്റോറിയിൽ നിന്നാണ് സിനിമയുടെ കഥ രൂപപ്പെട്ടത്. തീയേറ്ററിൽ നിന്ന് നല്ല പ്രതികരണം പ്രതീക്ഷിക്കുന്നുവെന്നും ചിത്രത്തിലെ നായകൻ ശ്രീനാഥ് ഭാസി.
റിയൽ സ്റ്റോറിയുമായി ശ്രീനാഥ് ഭാസി;’പൊങ്കാല’ റിലീസ് തിയ്യതി പ്രഖ്യാപിച്ചു
