ബെംഗളുരു: കുളിക്കുന്നതിനിടെ ഹീറ്ററില്‍ നിന്നുള്ള വിഷവാതകം ശ്വസിച്ച് 24കാരിക്ക് ദാരുണാന്ത്യം. നവംബര്‍ 29 ന് മദനായകനഹള്ളി പൊലീസ് സ്റ്റേഷന്‍ പരിധിയിലെ തോട്ടടഗുഡ്ഡദഹള്ളിയിലാണ് സംഭവം നടന്നത്. ഹാസന്‍ സ്വദേശിനിയായ ഭൂമികയാണ് മരിച്ചത്. നാല് മാസം മുമ്പായിരുന്നു കൃഷ്ണമൂര്‍ത്തിയും ഭൂമികയും വിവാഹം കഴിച്ചത്. സംഭവം നടക്കുന്നതിന് 15 ദിവസം മുമ്പാണ് ദമ്പതികള്‍ വാടക വീട്ടിലേക്ക് താമസം മാറ്റിയത്.
ഹീറ്ററില്‍ നിന്നുള്ള വിഷവാതകം ശ്വസിച്ച് 24കാരിക്ക് ദാരുണാന്ത്യം
