പാലക്കാട് കല്ലടിക്കോട്ട് മുന്നേക്കർ മരുതംകാട് സ്വദേശി ബിനു(42)നേ വെടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തി.നാടൻ തോക്കിൽ നിന്നുള്ള വെടിയേറ്റാണ് മരിച്ചതെന്ന് കരുതുന്നു. മൃതദേഹത്തിന് അടുത്തായി നാടൻ തോക്ക് കണ്ടെടുത്തിട്ടുണ്ട്. ബിനുവിൻറെ അയൽവാസി നിതിൻ(25) എന്നയാളെയും മരിച്ച നിലയിൽ കണ്ടെത്തി. ബിനുവിൻറെ സമീപത്തുള്ള വീട്ടിലാണ് നിതിന്റെ മൃതദേഹം കണ്ടത്. റബർ ടാപ്പിങ്ങിന് എത്തിയ തൊഴിലാളികളിൽ ഒരാളാണ് ബിനുവിൻറെ മൃതദേഹം കണ്ടത് .അതിനുശേഷം ആണ് നിതിന്റെ മൃതദേഹം കണ്ടത്. പോലീസ് എത്തിയ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
പാലക്കാട് യുവാവ് വെടിയേറ്റ് മരിച്ച നിലയിൽ
