വെളിച്ചെണ്ണക്ക്‌ വിപണി വില ഉയരുന്നു

തിരുവനന്തപുരം: സംസ്ഥാനത്ത് വെളിച്ചെണ്ണ വിലയിലെ വൻ കുതിപ്പ്. ചില്ലറ വിപണിയിൽ വില ലിറ്ററിന് 525ന് മുകളിലെത്തി നിൽക്കുന്ന വേളയിൽ കുടുംബ ബജറ്റുകൾ താളം തെറ്റുമെന്ന ആശങ്കയിലാണ് വീട്ടമ്മമാർ. കുതിച്ചുയരുന്ന വെളിച്ചെണ്ണവില പിടിച്ചു നിര്‍ത്താൻ വിപണിയിൽ ഇടപെടൽ നടത്തുമെന്നാണ് ഭക്ഷ്യമന്ത്രി ജി ആ‍ര്‍ അനിലിന്റെ പ്രഖ്യാപനം. കേരളത്തിലെ ജനങ്ങൾക്ക് ന്യായ വിലക്ക് വെളിച്ചെണ്ണ കൊടുക്കാനുള്ള പരിശ്രമമാണ് സപ്ലൈക്കോ നടത്തുന്നത് എന്നും മന്ത്രി.നാളികേരത്തിന്റെയും വെളിച്ചെണ്ണയുടേയും വില എല്ലാ ഭാഗങ്ങളിലും കുതിച്ചുവരുകയാണ്. കഴിഞ്ഞ മാസം 277 രൂപയ്ക്ക് നൽകിയ വെളിച്ചെണ്ണ ഈ മാസം 321 രൂപയ്ക്കാണ് നൽകുന്നത്. സ്റ്റോക്ക് പരിമിതമാണ്. വെളിച്ചെണ്ണ ഉത്പാദകരുടെ യോഗം വിളിക്കും. കേരളത്തിന് പുറത്തുള്ള സംസ്ഥാനങ്ങളിൽ നിന്നുള്ള ഉത്പാദക‍രുടെ വെളിച്ചെണ്ണ കേരളത്തിലെ വിപണിയിൽ വിൽക്കാനുള്ള സാഹചര്യം ഒരുക്കാൻ ശ്രമിക്കുന്നതായി മന്ത്രി പറഞ്ഞു. ഓണവിപണിയിൽ വെളിച്ചെണ്ണ സപ്ലൈക്കോ ഔട്ട്ലെറ്റിൽ ന്യായ വിലക്ക് ലഭ്യമാകിയെക്കും.

Leave a Reply

Your email address will not be published. Required fields are marked *