മനുഷ്യാവകാശ ലംഘനങ്ങൾ ആവർത്തിക്കാതിരിക്കാൻ ജാഗ്രത വേണം : ആർച്ച്ബിഷപ്പ് മാർ ആൻഡ്രൂസ് താഴത്ത്

മുനമ്പം: മുനമ്പത്തേതുപോലുള്ള മനുഷ്യാവകാശ ലംഘനങ്ങൾ ആവർത്തിക്കാതിരിക്കാൻ ഭരണകൂടങ്ങളും നിയമസംവിധാനവും ജാഗ്രത പുലർത്തണമെന്ന് സിബിസിഐ പ്രസിഡൻ്റും കാത്തലിക്ക് കൗൺസിൽ ഓഫ് ഇന്ത്യ പ്രസിഡന്റും തൃശൂർ ആർച്ച്ബിഷപ്പുമായ മാർ ആൻഡ്രൂസ് താഴത്ത് . കാത്തലിക്ക് കൗൺസിൽ ഓഫ് ഇന്ത്യ പ്രതിനിധികൾക്കൊപ്പം മുനമ്പം സമരവേദി സന്ദർശിച്ച് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം . മുനമ്പത്തേത് ഏതെങ്കിലും മതവിഭാഗത്തിൻ്റെയോ രാഷ്ട്രീയ പാർട്ടിയുടെയോ സമരമല്ല. ഇത് മനുഷ്യാവകാശത്തിനു വേണ്ടിയുള്ള സമരമാണ് . ഭരണഘടന ഉറപ്പുതരുന്ന അവകാശങ്ങൾ സംരക്ഷിക്കാൻ എല്ലാവരും പ്രതിജ്ഞാബദ്ധരാകണമെന്ന് ആർച്ച്ബിഷപ്പ് ഓർമ്മിപ്പിച്ചു . ഭാരതകത്തോലിക്ക മെത്രാൻ […]

Continue Reading

വെള്ളവും വളവുമില്ലാതെ വലഞ്ഞ് ഗുസ്തി;പ്രവീൺ ഭാസ്ക്കർ വൈക്കം

അയ്യായിരം വർഷത്തിനു മേൽ പഴക്കമുള്ള പ്രാചീന കായിക രൂപമാണ് ഗുസ്തി . രണ്ട് മൂന്ന് പതിറ്റാണ്ടു മുൻപ് വരെ വലിയ തോതിൽ പ്രചാരകരവും ആസ്വാദകരും ഗുസ്തി ക്ക് ഉണ്ടായിരുന്നു. ദേശീയ – സംസ്ഥാന ഔദ്യോഗിക കായിക മൽസരങ്ങളിലെ മുഖ്യഇനങ്ങളിലൊന്ന് ഗുസ്തി തന്നെയായിരുന്നു. ഗുസ്തി രക്തത്തിലലിഞ്ഞ യു പി , ബീഹാർ ഹരിയാനാ . പഞ്ചാബ് സംസ്ക്കാരങ്ങളിൽ ഇപ്പോഴും അത് തനത് പ്രഭാവവും പ്രചാരവും നിലനിർത്തിപ്പോരുന്നു. കേരളത്തിലും ഗ്രാമഗ്രാമാന്തരങ്ങളിൽ പോലും , വാശിയെറിയ മൽസരങ്ങളും പരിശീലനവും ഒക്കെ സജീവമായി […]

Continue Reading

കുഞ്ഞുപോരാളികൾക്ക് ഒക്യുപേഷണൽ തെറാപ്പി ;ബിയോണ റേച്ചൽ

ആറ്റുനോറ്റു കാത്തിരുന്ന കൺമണി അൽപം നേരത്തെ പിറവിയെടുത്താൽ മാതാപിതാക്കൾക്ക് സന്തോഷത്തോടൊപ്പം ആശങ്കയും നിറയും. മാസം തികയാതെ പിറക്കുന്ന കുരുന്നുകൾ ജന്മനാ തന്നെ പോരാളികളാണ്. അമ്മയുടെ ഗർഭപാത്രത്തിലെ സുരക്ഷിതത്വത്തിൽ നിന്ന് നേരത്തെ പുറത്തിറങ്ങുന്നതു കൊണ്ടുതന്നെ പുതിയ അന്തരീക്ഷവുമായി പൊരുത്തപ്പെടാൻ ചെറിയ വെല്ലുവിളികളല്ല അവ‌ർ നേരിടേണ്ടത്. 37 മുതൽ 40 ആഴ്ച വരെയുള്ളതാണ് സാധാരണ ഗർഭകാലം. 37 ആഴ്ചയ്ക്ക് മുമ്പ് പിറക്കുന്നവരാണ് പ്രീടേം (പ്രീമെച്വർ) ബേബീസ് അഥവാ മാസം തികയാതെ പിറന്ന കുഞ്ഞുങ്ങൾ എന്ന് അറിയപ്പെടുന്നത്. നേരത്തെ എത്തുന്നതുകൊണ്ടു തന്നെ […]

Continue Reading

മണിപ്പൂരിൽ 13 എം.എൽ.എമാരുടെ വീടുകൾക്ക് തീയിട്ട് കലാപകാരികൾ

മണിപ്പുരിൽ കലാപം രൂക്ഷമാകുന്നു. ഇപ്പോൾ ജനപ്രതിനിധികളുടെ വീടുകൾക്കുനേരെയാണ് ആക്രമണം നടക്കുന്നത്. ഒൻപത് ബി.ജെ.പി എം.എൽ.എമാരുടേത് ഉൾപ്പടെ ഇംഫാൽ താഴ്വരയിലുള്ള 13 നിയമസഭാം​ഗങ്ങളുടെ വീടുകൾ അക്രമികൾ തകർത്തു. പൊതുമരാമത്ത് മന്ത്രി​ ഗോവിന്ദാസ് കോന്തൗജം, ബി.ജെ.പി എം.എൽ.എമാരായ വൈ.രാധേശ്യാം, പവോനം ബ്രൊജെൻ, കോൺ​ഗ്രസ് നിയമസഭാം​ഗം ടി.എച്ച്. ലോകേഷ്വർ എന്നിവരുടെ ഉൾപ്പടെ വീടുകളാണ് നശിപ്പിക്കപ്പെട്ടത്.

Continue Reading

പാലക്കാട്‌ ഇന്ന് കൊട്ടികലാശം

പാലക്കാട്‌: ശക്തമായ ത്രികോണ മത്സരം നടക്കുന്ന പാലക്കാട് ഉപതെരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണം ഇന്ന് അവസാനിക്കും. ഒന്നര മാസം നീണ്ട തിരഞ്ഞെടുപ്പ് പ്രചാരണത്തിനാണ് ഇന്ന് കൊട്ടിക്കലാശം.അവസാന വട്ട വോട്ടുറപ്പിക്കാനുള്ള ഓട്ടത്തിലാണ് മുന്നണികള്‍. വൈകിട്ട് ആറിനാണ് പരസ്യപ്രചാരണം അവസാനിക്കുക. ഉച്ചക്ക് ശേഷം സ്റ്റേഡിയം ബസ് സ്റ്റാന്‍ഡ് റോഡിലാണ് മൂന്ന് മുന്നണികളുടെയും കൊട്ടിക്കലാശമുണ്ടാകും. കോണ്‍ഗ്രസിനുള്ളിലെ പൊട്ടിത്തെറി, സിപിഐഎം ഉയര്‍ത്തിയ നീലട്രോളി വിവാദം, ബിജെപിയുമായുള്ള സന്ദീപ് വാര്യരുടെ അകല്‍ച്ച, സന്ദീപിന്റെ കോണ്‍ഗ്രസ് പ്രവേശം എന്നിങ്ങനെ വിവാദങ്ങള്‍ക്ക് പഞ്ഞമില്ലാതിരുന്ന പാലക്കാടന്‍ പ്രചാരണ നാളുകള്‍ മറ്റ് രണ്ട് […]

Continue Reading

ശബരിമലയിൽ തീര്‍ത്ഥാടകൻ കുഴഞ്ഞുവീണ് മരിച്ചു

പത്തനംതിട്ട: ശബരിമലയിൽ തീര്‍ത്ഥാടകൻ കുഴഞ്ഞ് വീണ് മരിച്ചു. ആന്ധ്രാ പ്രദേശ് വിജയപുരം സ്വദേശി മുരുകാചാരി (40) ആണ് മരിച്ചത്. ശബരിമല കയറുന്നതിനിടെ വൈകിട്ട് നീലിമല ഭാഗത്ത് വെച്ചാണ് സംഭവം. പ്രാഥമിക ചികിത്സ നൽകിയെങ്കിലും രക്ഷിക്കാനായില്ല. ആന്ധ്രാപ്രദേശിൽ നിന്നുള്ള തീര്‍ത്ഥാടക സംഘത്തിനൊപ്പം പമ്പയിൽ നിന്ന് ശബരിമലയിലേക്ക് പോകുന്നതിനിടെയാണ് ദേഹാസ്വാസ്ഥ്യമുണ്ടായത്. നീലിമല ഭാഗത്ത് വെച്ച് പെട്ടെന്ന് കുഴഞ്ഞുവീഴുകയായിരുന്നു.

Continue Reading

ഗാസയില്‍ ഇസ്രയേല്‍ ആക്രമണത്തില്‍ 70ലേറെ മരണം

വടക്കന്‍ ഗാസയിൽ ബെയ്ത് ലാഹിയയിലെ പാർപ്പിട ടവറിന് നേരെ ഇസ്രായേല്‍ നടത്തിയ ആക്രമണത്തില്‍ 72 പേര്‍ കൊല്ലപ്പെട്ടു. തങ്ങളുടെ ടീമുകള്‍ക്ക് പ്രദേശത്ത് എത്താന്‍ കഴിയുന്നില്ലെന്നും ഡസന്‍ കണക്കിന് പേര്‍ക്ക് പരിക്കേല്‍ക്കുകയും അവശിഷ്ടങ്ങള്‍ക്കടിയില്‍ കുടുങ്ങിക്കിടക്കുകയും ചെയ്തിട്ടുണ്ടെന്നും സിവില്‍ ഡിഫന്‍സ് അറിയിച്ചു. ബെയ്ത്ത് ലാഹിയയിലെ ആറ് പലസ്തീന്‍ കുടുംബങ്ങള്‍ താമസിക്കുന്ന ബഹുനില കെട്ടിടമാണ് ഇസ്രായേല്‍ സൈന്യം ആക്രമിച്ചത്. കൊല്ലപ്പെട്ടവരിൽ 30 ശതമാനവും കുട്ടികളാണ്. രക്ഷാപ്രവര്‍ത്തകര്‍ക്ക് ആക്രമണം നടന്ന സ്ഥലത്തേക്ക് എത്താന്‍ കഴിയുന്നില്ല. വടക്കന്‍ ഗാസയിലെ ഇസ്രായേല്‍ ഉപരോധത്തെ തുടർന്നാണിത്.

Continue Reading

പ്രേക്ഷക മനസിൽ നിഗൂഢത നിറച്ച് ‘സൂക്ഷ്മദർശിനി’ ട്രെയിലർ

പ്രേക്ഷകർ കാത്തിരുന്ന ബേസിൽ ജോസഫ്, നസ്രിയ നസീം കോംബോ കേന്ദ്ര കഥാപാത്രങ്ങളാക്കി എംസി സംവിധാനം ചെയ്യുന്ന ‘സൂക്ഷ്മദര്‍ശിനി’യുടെ ട്രെയിലർ പുറത്തിറങ്ങി. അയൽക്കാരായ മാനുവലിന്റെയും പ്രിയദർശിനിയുടെയും കഥ പറയുന്ന ട്രെയ്‌ലർ ആദ്യം രസകരമായാണ് തുടങ്ങുന്നതെങ്കിലും പിന്നീട് സീരിയസ് ടോണിലേക്ക് മാറുന്നത് കാണാം. ചിത്രം നവംബർ 22ന് തിയറ്ററുകളിലെത്തും. അൽപം ദുരൂഹത നിറയുന്ന ബേസിലിന്‍റെ കഥാപാത്രത്തെ നിരീക്ഷിക്കുന്ന അയൽക്കാരിയുടെ റോളിലാണ് നസ്രിയ എത്തുന്നത്. നിങ്ങളുടെ അയൽക്കാരെ നിങ്ങൾക്ക് എത്ര നന്നായി അറിയാം? എന്നൊരു ചോദ്യവും ട്രെയിലറിലുണ്ട്. ഹാപ്പി ഹവേർസ് എന്‍റർടെയ്ൻമെന്‍റ്സിന്‍റേയും, […]

Continue Reading

ബാംഗ്ലൂരിൽ നടക്കുന്ന ദേശീയ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാൻ അർഹത നേടി അദ്വൈത് രാജ്

എറണാകുളത്തു നടന്ന കേരള സംസ്ഥാന റോളർ സ്കൂട്ടർ ചാമ്പ്യൻഷിപ്പിൽ വെള്ളി മെഡൽ നേടിയ അദ്വൈത് രാജ് ഡിസംബറിൽ ബാംഗ്ലൂരിൽ നടക്കുന്ന ദേശീയ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാൻ അർഹത നേടി. കഴിഞ്ഞ രണ്ടു വർഷങ്ങളിലും കേരളത്തെ പ്രതിനിധീകരച്ച അദ്വൈത് രാജ് രണ്ട് വർഷവും വെങ്കല മെഡൽ നേട്ടം കൈവരിച്ചു.

Continue Reading

ചേവായൂർ വിഷയത്തിൽ പരാതി വന്നാൽ ഗൗരവമായി പരിശോധിക്കും; മന്ത്രി വി എൻ വാസവൻ

ചേവായൂർ സഹകരണ ബാങ്ക് തെരഞ്ഞെടുപ്പ് വിഷയത്തിൽ പരാതി വന്നാൽ ഗൗരവമായി പരിശോധിക്കുമെന്ന് മന്ത്രി വി എൻ വാസവൻ. ചേവായൂരിൽ കെ സുധാകരൻ നടത്തിയ കൊലവിളി പ്രസംഗത്തിനുള്ള മറുപടിയാണ് ജനങ്ങൾ നൽകിയതെന്നും അതിന് മറ്റുള്ളവരെ പഴി പറഞ്ഞിട്ട് കാര്യമില്ലെന്നും ആദ്ദേഹം വിമർശിച്ചു. സഹകരണ മേഖലയിൽ യാതൊരു ആശയ കുഴപ്പവുമില്ല എന്ന് വ്യക്തമാക്കിയ അദ്ദേഹം കരുവന്നൂരിൽ 132 കോടി രൂപ നിക്ഷേപകർക്ക് മടക്കി കൊടുത്തുവെന്നും കരുവന്നൂർ ബാങ്ക് പഴയതുപോലെ ഇപ്പോൾ കരുത്താർജിച്ചു മുന്നോട്ടു പോവുകയാണ് എന്നും പറഞ്ഞു.

Continue Reading