ബാംഗ്ലൂരിൽ എൻജിനീയറിങ് കോളേജിലെ വിദ്യാർത്ഥിനിയെ ജൂനിയർ വിദ്യാർത്ഥി വാഷ് റൂമിൽ വെച്ച് ബലാത്സംഗം ചെയ്തു

തെക്കൻ ബാംഗ്ലൂരിലെ പ്രമുഖ എഞ്ചിനീയറിങ് കോളേജിലെ ഏഴാം സെമസ്റ്റർ വിദ്യാർഥിനിയെ ജൂനിയർ വിദ്യാർത്ഥി ആൺകുട്ടികളുടെ വാഷ് റൂമിൽ വെച്ച് ബലാത്സംഗം ചെയ്തു. കേസിലെ പ്രതിയായ ബസവനകുടിയിലെ ബിഎംഎസ് കോളേജ് ഓഫ് എൻജിനീയറിങ്ങു കോളേജിലെ അഞ്ചാം സെമസ്റ്റർ വിദ്യാർഥിയായ ജീവൻ ഗൗഡ ജീവൻ ഗൗഡയെ(21) ഹനുബന്ധർ പോലീസ് അറസ്റ്റ് ചെയ്തു. സംഭവം ഒക്ടോബർ 10ന് ആണെങ്കിലും മാനസിക സംഘർഷവും ഭയവും കാരണം യുവതി പരാധി നൽകാൻ വൈകിയെന്ന് പോലീസ് പറഞ്ഞു. പിന്നീട് യുവതി മാതാപിതാക്കളെ അറിയിക്കുകയും അവർ പോലീസിനെ സമീപിക്കുകയായിരുന്നു. കഴിഞ്ഞ വെള്ളിയാഴ്ച പെൺകുട്ടിയോട് ഇയാൾ സംസാരിക്കാനുണ്ടെന്ന് പറഞ്ഞ് ഏഴാം നിലയിൽ ഉള്ള ആർക്കിടെക്ചർ ബ്ലോക്കിലേക്ക് വരാൻ ആവശ്യപ്പെട്ടു.ഏഴാം നിലയിൽ എത്തിയപ്പോൾ ഇയാൾ പെൺകുട്ടിയെ ചുംബിക്കാൻ ശ്രമിച്ചു. ഭയന്നുപോയ പെൺകുട്ടി ഉടൻ ലിഫ്റ്റിൽ കയറി ആറാം നിലയിലേക്ക് പോയി .എന്നാൽ ആൺകുട്ടികളുടെ വാഷ് റൂമിന് സമീപം ഇയാൾ പെൺകുട്ടിയെ ബലമായി അകത്തേക്ക് വലിച്ചു കൊണ്ടു പോയി ബലാത്സംഗം ചെയ്തു എന്നാണ് കേസ്. ഇയാൾ നിലവിൽ ജുഡീഷ്യൽ കസ്റ്റഡിയിലാണ്.

Leave a Reply

Your email address will not be published. Required fields are marked *