പശുക്കടവിലെ വീട്ടമ്മയുടെ മരണം

കോഴിക്കോട്; കോഴിക്കോട് പശുക്കടവിൽ വീട്ടമ്മ ഷോക്കേറ്റ് മരിച്ച സംഭവത്തിൽ സ്ഥലമുടമയെ പൊലീസ് ചോദ്യം ചെയ്തു . ബോബിയേയും പശുവിനെയും മരിച്ച നിലയിൽ കണ്ടെത്തിയ പറമ്പിൻ്റെ ഉടമ ആലക്കൽ ജോസിനെയാണ് പൊലീസ് ചോദ്യം ചെയ്തത്. ഇയാളിൽ നിന്ന് നിർണായക വിവരങ്ങൾ ലഭിച്ചതായി പൊലീസ് അറിയിച്ചു. സംശയമുള്ള മൂന്ന് പേരെ കൂടി ഉടൻ ചോദ്യം ചെയ്യും എന്ന് തൊട്ടിൽപ്പാലം ഇൻസ്പെക്ടർ.ഇന്ന് നടത്തിയ പോസ്റ്റുമോർട്ടത്തിൽ വീട്ടമ്മയുടെ മരണം ഷോക്കേറ്റാണെന്ന് കണ്ടെത്തിയിട്ടുണ്ട്. അനധികൃത ഫെൻസിംഗ് ഉണ്ടോയെന്ന് സംശയമുണ്ടെന്ന് നേരത്തെ വാർഡ് മെമ്പർ ആരോപിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *