പാല:2025 ലോക ഹൃദയ ദിനത്തോടനുബന്ധിച്ച് മാർ സ്ലീവ മെഡിസിറ്റി സംഘടിപ്പിച്ച മാസ് ബിഎൽഎസ് (ബേസിക് ലൈഫ് സപ്പോർട്ട്) പരിശീലന പരിപാടിക്കാണ് ദേശീയ അവാർഡ് ലഭിച്ചത്.പാല ചൂണ്ടച്ചേരി, സെന്റ് ജോസഫ് കോളജിൽ നടന്ന ചടങ്ങിൽ യു.ആർ.എഫ് ചീഫ് എഡിറ്റർ ഗിന്നസ് സുനിൽ ജോസഫ് മാർ സ്ലീവാ മെഡിസിറ്റി മാനേജിംഗ് ഡയറക്ടറും വികാരി ജനറലുമായ മോൺ. ഡോ. ജോസഫ് കാണിയോടിക്കൽ, സെ. ജോസഫ് കോളജ് ഓഫ് എഞ്ചിനിയറിംഗ് & ടെക്നോളജി ഡയറക്ടർ റവ. ഫ്രൊഫ. ജയിംസ് ജോൺ മoഗലത്ത് എന്നിവർക്ക് സമ്മാനിച്ചു. 2025 ലോക ഹൃദയ ദിനത്തോടനുബന്ധിച്ച് ഹൃദയാഘാത അടിയന്തരാവസ്ഥകളെക്കുറിച്ച് അവബോധം വളർത്തുന്നതിനും സമൂഹത്തെ ജീവൻരക്ഷാ കഴിവുകൾ ഉപയോഗിച്ച് സജ്ജരാക്കുന്നതിനുമായിട്ടാണ് ബേസിക് ലൈഫ് സപ്പോർട്ട് (ബിഎൽഎസ്) പരിശീലന പരിപാടി സംഘടിപ്പിച്ചത്. പ്രായോഗിക അറിവും പരിചയവുമുള്ള പങ്കാളികളെ ഹൃദയസ്തംഭന സാഹചര്യങ്ങളോട് ഫലപ്രദമായി പ്രതികരിക്കാൻ പ്രാപ്തരാക്കുക, അതുവഴി ഹൃദയ സുരക്ഷയും സമൂഹാരോഗ്യവും പ്രോത്സാഹിപ്പിക്കുക എന്നതായിരുന്നു ഈ പരിശീലനത്തിന്റെ ലക്ഷ്യം.ഒറ്റ ദിവസം 1,000 പേർക്കായി നടത്തിയ ഈ സംരംഭം പൊതുജനാരോഗ്യ വിദ്യാഭ്യാസത്തിനെ ആദരിക്കുന്നതിനായിട്ടാണ് മാർ സ്ലീവ മെഡിസിറ്റിക്ക് കൽകത്ത ആസ്ഥാനമായ യൂണിവേഴ്സൽ വേൾഡ് റെക്കോർഡ് ഫോറത്തിൽ നിന്ന് അംഗീകാരം ലഭിച്ചത്.പരിപാടിയിൽ എസ്. ജെ. സി. ഈ.ടിയിലെയും കേറ്ററിംഗ് കോളജിലെയും മുഴുവൻ വിദ്യാർത്ഥികളും അധ്യാപകരും പങ്കാളികളായി. പുരസ്കാര സമർപ്പണ ചടങ്ങിൽഹൃദ്രോഗ വിദഗ്ധൻ ഡോ. ജയിംസ് തോമസ് ക്ലാസ് നയിച്ചു.എസ്. ജെ. സി. ഈ.ടി പ്രിൻസിപ്പൽ ഡോ. വി.പി ദേവസ്യ, സ്റ്റുഡൻ്റ് ഡീൻ ഡോ. ലിജോ പോൾ, റവ. ഗർവാസിസ് ആനി തോട്ടത്തിൽ എന്നിവർ പ്രസംഗിച്ചു.
ഹൃദയ ദിനത്തിൽ മാർ സ്ലീവ മെഡിസിറ്റിക്ക് ദേശീയ അവാർഡ്
