കോഴിക്കോട് വീട് കുത്തി തുറന്ന് മോഷണം നടത്തിയ കേസിൽ പ്രതി പിടിയിൽ കോഴിക്കോട് പറമ്പിൽ ബസാറിൽ അടച്ചിട്ട വീട് കുത്തിത്തുറന്ന് മോഷണം നടത്തിയ കേസിലെ പ്രതിയായ വെസ്റ്റിഹിൽ സ്വദേശി അഖിലിനെ അറസ്റ്റ് ചെയ്തു. മല്ലിശ്ശേരി താഴം മധുവിന്റെ വീട്ടിൽ നിന്ന് 25 പവൻ സ്വർണാഭരണം മോഷണം പോയ കേസലിലാണ് അഖിലിനെ അറസ്റ്റ് ചെയ്തത്. ഇയാൾ നിരവധി മോഷണ കേസുകളിലെ പ്രതിയാണ് .ഞായറാഴ്ച കക്കോടിയിൽ ഒരു വീട്ടിൽ മോഷണം നടത്തുന്നതിനിടയിൽ പോലീസ് പിടികൂടുകയായിരുന്നു.
