കണ്ണൂർ ചേലേരി മാലോട്ട് ഇതര സംസ്ഥാനക്കാരിയായ യുവതി പ്രസവത്തിനിടെ മരിച്ചു. അസം സ്വദേശിനി ജസീന (30) ആണ് മരിച്ചത്. ബന്ധുക്കളായ സ്ത്രീകളുടെ സഹായത്തോടെ വാടക മുറിയിൽ വച്ചായിരുന്നു പ്രസവം. എന്നാൽ പ്രസവത്തിന് പിന്നാലെ തളർന്നുവീണ യുവതിയെ ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം കണ്ണൂർ ജില്ല ആശുപത്രി മോർച്ചറിയിൽ. ഒരുമാസം മുൻപാണ് ജസീന ഭർത്താവ് നാലു വയസ്സുകാരനായ മകൻ എന്നിവർക്കൊപ്പം മാലോട്ടെ വാടകവീട്ടിൽ താമസം തുടങ്ങിയത്. സംഭവത്തെ തുടർന്ന് ജസീനയുടെ ഭർത്താവും ബന്ധുക്കളും ഒളിവിലാണ്. നവജാത ശിശുവിനേ പരിയാരത്തെ കണ്ണൂർ ഗവൺമെൻറ് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. ഇവരുടെ നാലു വയസ്സുകാരനായ മകൻ ചൈൽഡ് ലൈൻ പ്രവർത്തകരുടെ സംരക്ഷണത്തിലാണ്.
Related Posts
കൃഷി വകുപ്പ് ഭാരതീയ പ്രകൃതി കൃഷി പദ്ധതി കിസാന്‍ മേള നടത്തി
വൈക്കം ; കേരള കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പിന്റെ നേതൃത്ത്വത്തില്‍ ഭാരതീയ പ്രകൃതി കൃഷി പദ്ധതി കിസ്സാന്‍ മേളയും സമഗ്ര കൂണ് ഗ്രാമം പദ്ധതിയുടെ ബ്ലോക്ക്…
അതിർത്തി രക്ഷാ സേന കുടുംബ സംഗമം
അതിർത്തി രക്ഷാ സേന ബി.എസ് എഫ് എറണാകുളം ജില്ലാ കൂട്ടായ്മയുടെ നേതൃത്വത്തിൽ ഓണാഘോഷവും കുടുംബ സംഗമവും നടന്നു. രാവിലെ വിവിധ കായിക മത്സരങ്ങൾ നടന്നു. തുടർന്ന് വിഭവസമൃദ്ധമായ…
മനുഷ്യാവകാശ ലംഘനം അവസാനിപ്പിക്കണം: കത്തോലിക്ക കോൺഗ്രസ്
പാലാ :ഭരണഘടന ഉറപ്പുതരുന്ന മതസ്വാതന്ത്ര്യവും മനുഷ്യാവകാശവും ലംഘിക്കാൻ ആരെയും അനുവദിക്കില്ലെന്ന് കത്തോലിക്കാ കോൺഗ്രസ് രൂപത ഡയറക്ടർ റവ ഡോ. ജോർജ് വർഗീസ് ഞാറക്കുന്നേൽ. ഛത്തീസ്ഗഡിലെ ദുർഗ് റെയിൽവേ…
