ചെന്നൈ കരൂരിൽ വിജയുടെ റാലിക്കിടെ ഉണ്ടായ ദുരന്തത്തിൽ സ്വതന്ത്രമായ അന്വേഷണം വേണമെന്ന് വിജയിയുടെ പാർട്ടിയായ തമിഴക വെട്രിക്കഴകം. മദ്രാസ് ഹൈക്കോടതിയിൽ ഇത് സംബന്ധിച്ച് ഹർജി ഫയൽ ചെയ്തു . പൂജാവധി ആണെങ്കിലും അടിയന്തര പ്രാധാന്യം കണക്കിലെടുത്ത് കേസ് കോടതി തിങ്കളാഴ്ച പരിഗണിക്കും എന്നാണ് വിവരം. കരൂരിലെ തിക്കിലും തിരക്കിലും പെട്ട് 40 ഓളം പേർ മരിക്കാൻ ഇടയായ സംഭവത്തിൽ ഗൂഢാലോചന ഉണ്ടെന്ന് ആരോപിച്ചാണ് ടിവികേ മദ്രാസ് കോടതിയില്‍ ഹർജി സമർപ്പിച്ചിരിക്കുന്നത്. സ്വതന്ത്രമായ അന്വേഷണം വേണമെന്നും ഹർജിയിൽ പറയുന്നു. ദുരന്തത്തിൽ റിട്ടയേർഡ് ജഡ്ജി അരുണാ ജഗദീഷിന്റെ നേതൃത്വത്തിലുള്ള കമ്മീഷൻ അന്വേഷണം നടത്തുമെന്ന് തമിഴ്നാട് ഉപ മുഖ്യമന്ത്രി ഉദയനിധി സ്റ്റാലിൻ പറഞ്ഞിരുന്നു. ഇതിനു പിന്നാലെയാണ് സ്വതന്ത്ര അന്വേഷണം ആവശ്യപ്പെട്ട് മദ്രാസ് ഹൈക്കോടതിയെ ടിവികെ സമീപിച്ചത്.
Related Posts

സിപിഐ സംസ്ഥാന സെക്രട്ടറിയായി തെരഞ്ഞെടുത്ത ബിനോയ് വിശ്വംപിതാവ് സി.കെ. വിശ്വനാഥന്റെ സ്മൃതി മണ്ഡപത്തില്‍ പുഷ്പ്പാര്‍ച്ചന നടത്തി
വൈക്കം: സിപിഐ സംസ്ഥാന സെക്രട്ടറിയായി തെരഞ്ഞെടുത്ത ബിനോയ് വിശ്വം വൈക്കത്ത് ചെത്ത് തൊഴിലാളി യൂണിയന് ഓഫീസ് വളപ്പില്‍ പിതാവ് സി.കെ. വിശ്വനാഥന്റെ സ്മൃതി മണ്ഡപം സന്ദര്‍ശിച്ച് പുഷ്പാര്‍ച്ചന…

കന്യാസ്ത്രീകളെ ജയിലിലടച്ചസംഭവം,ഭരണഘടനയോടും നിയമവ്യവസ്ഥിതിയോടുമുള്ള വെല്ലുവിളി.ഐ എൻ എൽ
തിരു :കന്യാസ്ത്രീകൾ ഉൾപ്പെട്ട സംഘത്തെ ഛത്തീസ്ഗഡിലെ ദുർഗ് റയിൽവേസ്റ്റേഷനിൽ ബജരംഗ്ദൾ പ്രവർത്തകർ വളഞ്ഞുവെച്ച് ആക്രമിക്കുകയും അന്യായമായി അറസ്റ്റുചെയ്തു ജയിലിലടക്കുകയും ചെയ്തസംഭവം രാജ്യത്തെ ഭരണഘടനയോടും നിയമവ്യവസ്ഥിതിയോടുമുള്ള വെല്ലുവിളിയാണെന്നും അവർക്കെതിരെ…

സൗജനൃ ആയുര്‍വേദ മെഡിക്കല്‍ കൃാമ്പും, ബോധവല്‍ക്കരണ ക്ലാസ്സും നടത്തി
വൈക്കം ; വല്ലകം ശ്രീകൃഷ്ണ ആയുര്വേധ ചികിത്സ കേന്ദ്രവും, വൈക്കം റോട്ടറി ക്ലബ്ബും, ആയുര്‍വേദ മെഡിക്കല്‍ അസോസിയേഷന് ഓഫ് ഇന്തൃ വൈക്കം ഏരിയ കമ്മറ്റിയും സംയുക്തമായി സൗജനൃ…