വൈക്കം എയ്ഡഡ് സ്കൂൾ അധ്യാപക സഹകരണ സംഘം ക്ലിപ്തം നമ്പർ കെ. 646 ന്റെ വാർഷിക പൊതുയോഗം നടത്തി.

വൈക്കം: വൈക്കത്തെ എയ്ഡഡ് സ്കൂൾ അധ്യാപകരും അനധ്യാപകരും സഹകാരികളായിട്ടുള്ള വൈക്കം എയ്ഡഡ് സ്കൂൾ അധ്യാപക സഹകരണ സംഘത്തിന്റെ വാർഷിക പൊതുയോഗം ബാങ്ക് ഹാളിൽ നടത്തി. സംഘം പ്രസിഡന്റ് പി.പ്രദീപിന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിന് വൈസ് പ്രസിഡന്റ് ജിയോ. ബി.ജോസ് സ്വാഗതം പറഞ്ഞു. സഹകാരികളുടെ മക്കളിൽ SSLC പരീക്ഷയിൽ ഉന്നത വിജയം നേടിയവർക്ക് ക്യാഷ് അവാർഡ് യോഗത്തിൽ വിതരണം ചെയ്തു. ബോർഡ് അംഗങ്ങൾ, സഹകാരികൾ എന്നിവർ യോഗത്തിൽ പങ്കെടുത്തു. സംഘം സെക്രട്ടറി സെലിൻ ആന്റണി റിപ്പോർട്ട് അവതരിപ്പിച്ചു. ബോർഡംഗം ജോസ് ജോസഫ് നന്ദി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *